
സിനിമാ പഠന ശില്പശാല സംഘടിപ്പിച്ചു
- ഡയറ്റ് പ്രിൻസിപ്പൽ ഡോ. അബ്ദുൽ നാസർ യു.കെ ശില്പശാല ഉദ്ഘാടനം ചെയ്തു
മേപ്പയൂർ :പൊതുവിദ്യാഭ്യാസ വകുപ്പ്, ജില്ലാ വിദ്യാഭ്യാസ പരിശീലന കേന്ദ്രം (ഡയറ്റ്) കോഴിക്കോട്, മേലടി ഉപജില്ല വിദ്യാരംഗം കലാസാഹിത്യ വേദിയും സംയുക്തമായി അദ്ധ്യാപകർക്കും വിദ്യാർത്ഥികൾക്കുമായി സംഘടിപ്പിച്ച ഏകദിന സിനിമാ പഠന ശില്പശാല സംഘടിപ്പിച്ചു. മേപ്പയൂർ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലാണ് ശില്പശാല നടന്നത്.

ഡയറ്റ് പ്രിൻസിപ്പൽ ഡോ. അബ്ദുൽ നാസർ യു.കെ ഉദ്ഘാടനം ചെയ്തു. മേലടി ഉപജില്ല വിദ്യാഭ്യാസ ഓഫീസർ പി. ഹസീസ് അധ്യക്ഷത വഹിച്ചു. വിദ്യാരംഗം ജില്ല കോർഡിനേറ്റർ ബിജു കാവിൽ, മേലടി ഉപജില്ല കോർഡിനേറ്റർ രഞ്ജിഷ് ആവള, ഹെഡ്മാസ്റ്റർ മുഹമ്മദ് കെ.എം, എച്ച്എം ഫോറം കൺവീനർ സജീവൻ കുഞ്ഞോത്ത്,ദിനേശൻ പാഞ്ചേരി,ശശി ആർ.എം, പ്രഭ കെ.എം,സാനു ലക്ഷ്മൺ എന്നിവർ സംസാരിച്ചു.പ്രശസ്ത ഛായാഗ്രാഹകൻമാരായ മുഹമ്മദ് എ, ചന്തു മേപ്പയൂർ, തിരക്കഥ കൃത്തും സംവിധായകനുമായ മനീഷ് യാത്ര എന്നിവർ ശില്പശാല നയിച്ചു.