
സിപിഐഎം ഏരിയാ സമ്മേളനം; സംഘാടക സമിതിയായി
- നവംബർ 9, 10 തിയ്യതികളിൽ പൂക്കാട് വെച്ചാണ് സമ്മേളനം
പൂക്കാട്: സിപിഐഎം കൊയിലാണ്ടി ഏരിയാ സമ്മേളനം വിജയിപ്പിക്കുന്നതിനായി സംഘാടക സമിതി രൂപീകരിച്ചു. ചേമഞ്ചേരി സർവീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ വച്ച് നവംബർ 9, 10 തിയ്യതികളിലാണ് സമ്മേളനം നടക്കുക.
പൂക്കാട് എഫ്എഫ് ഹാളിൽ നടന്ന യോഗം ജില്ലാ സെക്രട്ടറിയേറ്റ് അംഗം കെ. കെ. മുഹമ്മദ് ഉദ്ഘാടനം ചെയ്തു. ഏരിയാ സെക്രട്ടറി ടി. കെ. ചന്ദ്രൻ അധ്യക്ഷനായി. ജില്ലാ കമ്മറ്റിയംഗം പി. വിശ്വൻ, കെ. രവീന്ദ്രൻ, പി. ബാബുരാജ്, സി. അശ്വിനിദേവ്, എൽജി ലിജീഷ്, സതി കിഴക്കയിൽ, പി. സത്യൻ എന്നിവർ സംസാരിച്ചു.

ചേമഞ്ചേരി ലോക്കൽ സെക്രട്ടറി ശാലിനി ബാലകൃഷ്ണൻ സ്വാഗതം പറഞ്ഞു. വളണ്ടിയർ മാർച്ച്, പ്രകടനം, പൊതുസമ്മേളനം എന്നിവയോടെയാണ് സമ്മേളനം നടക്കുന്നത്. സംഘാടക സമിതി ഭാരവാഹികളായി പി. ബാബുരാജ്- ചെയർമാൻ,
സി. അശ്വനിദേവ്, പി. സത്യൻ, എൻ. വി. സദാനന്ദൻ, എം. നൗഫൽ, കെ. വി. സുരേന്ദ്രൻ, കെ. കുഞ്ഞിരാമൻ: വൈസ് ചെയർമാൻമാർ കെ. രവീന്ദ്രൻ ജനറൽ കൺവീനർ,
പി. സി. സതീഷ് ചന്ദ്രൻ, ബി. പി. ബബീഷ്, ശാലിനി ബാലകൃഷ്ണൻ, എൻ. ഉണ്ണി, കെ ശ്രീനിവാസൻ – ജോ കൺവീനർമാർ സതി കഴക്കയിൻ – ട്രഷറർ എന്നിവർ ഭാരവാഹികളായി 301 അംഗ കമ്മറ്റി രൂപീകരിച്ചു.