
സിവിൽ എഞ്ചിനിയറിങ്ങിൽ പി.എച്ച്.ഡി നേടി നോവ ജോൺ
- കോഴിക്കോട് വെസ്റ്റ്ഹിൽ ഗവൺമെന്റ് എഞ്ചിനീയറിങ് കോളജിലെ അസിസ്റ്റന്റ് പ്രൊഫസറാണ്
കോഴിക്കോട്:കോയമ്പത്തൂർ കാരുണ്യ യൂണിവേഴ്സിറ്റിയിൽ നിന്ന് സിവിൽ എഞ്ചിനീയറിംഗിൽ പി.എച്ച്.ഡി നേടിയ ഡോ. നോവ ജോൺ. കോഴിക്കോട് വെസ്റ്റ്ഹിൽ ഗവൺമെന്റ് എഞ്ചിനീയറിങ് കോളജിലെ സിവിൽ എഞ്ചിനീയറിങ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ (അഡ്ഹോക്ക്) ആണ്.

ആലുവ ജോൺ തോമസിന്റേയും ബീന ജോണിന്റേയും മകൾ. ഭർത്താവ്: കൊയിലാണ്ടി സ്വദേശി വി.എം.സൂരജ് (സ്ട്രക്ചറൽ എഞ്ചിനീയർ). മകൾ: നിവിയ സൂരജ് (ഭവൻസ് കൊയിലാണ്ടി).
CATEGORIES News