
സി.ഐ.ടി.യു കോഴിക്കോട് ജില്ലാ നിർമ്മാണ തൊഴിലാളി യൂണിയൻ കൊയിലാണ്ടി ഏരിയാ സമ്മേളനം
- 41 അംഗ പുതിയ കമ്മിറ്റി നിലവിൽ വന്നു
കൊയിലാണ്ടി: സി.ഐ.ടി.യു കോഴിക്കോട് ജില്ലാ നിർമ്മാണ തൊഴിലാളി യൂണിയൻ കൊയിലാണ്ടി ഏരിയാ സമ്മേളനം പൊയിൽക്കാവ് ആനത്തലവട്ടം ആനന്ദൻ നഗറിൽ നടന്നു. ഏരിയ പ്രസിഡൻറ് വി.എം ഉണ്ണി പതാക ഉയർത്തിയ ശേഷം സമ്മേളനത്തിന് അധ്യക്ഷത വഹിച്ചു.

പരിപാടി സി.ഡബ്ല്യ.എഫ്.ഐ സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ മുകുന്ദൻ ഉദ്ഘാടനം ചെയ്‌തു. സ്വാഗതസംഘം പി.സത്യൻ സ്വാഗതം പറഞ്ഞു. കന്മന ശ്രീധരൻ മാസ്റ്റർ, കർഷകസംഘം അഖിലേന്ത്യ കമ്മിറ്റി അംഗം പി.വിശ്വൻ, വി.പി കുഞ്ഞികൃഷ്‌ണൻ, കെ.കെ.ശിവദാസൻ, വി.എം.ചാത്തു എന്നിവർ സംസാരിച്ചു.
എം.കെ ഭാസ്കരൻ സെക്രട്ടറിയായും വി.എം ഉണ്ണിയെ പ്രസിഡന്റായും എ.എം കുഞ്ഞിക്കണാരനെ ഖജാൻജിയായും തിരഞ്ഞെടുത്തു. 41 അംഗ പുതിയ കമ്മിറ്റി നിലവിൽ വന്നു.
CATEGORIES News