
സി.വി. ശ്രീരാമൻ സ്‌മൃതി പുരസ്‌കാരത്തിന് കഥാസമാഹാരങ്ങൾ ക്ഷണിക്കുന്നു
ഇരുപത്തിയെട്ടായിരം രൂപയും പ്രശസ്‌തി പത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം
സി.വി.ശ്രീരാമൻ ട്രസ്റ്റ് മലയാളത്തിലെ യുവ ചെറുകഥാകൃത്തുക്കൾക്ക് നൽകുന്ന പുരസ്‌കാരത്തിന് ഗ്രന്ഥങ്ങൾ ക്ഷണിക്കുന്നു.ഡിസംബർ 31 ന് 40 വയസ്സ് കഴിയാത്ത എഴുത്തുകാരുടെ 2021, 2022, 2023 വർഷങ്ങളിൽ ഒന്നാം പതിപ്പായി പ്രസിദ്ധീകരിക്കപ്പെട്ട ചെറുകഥാസമാഹാരമാണ് പരിഗണിക്കപ്പെടുക. ഇരുപത്തിയെട്ടായിരം രൂപയും പ്രശസ്‌തി പത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം. പുസ്‌തകങ്ങളുടെ രണ്ടു കോപ്പി സഹിതം താഴെ കാണുന്ന വിശദാംശങ്ങൾ കൂടി ചേർത്ത് ആഗസ്റ്റ് 15 നകം അയയ്ക്കണം.
കഥാകൃത്തിൻറെ പേര്
മേൽവിലാസം
ജനനത്തീയതി
പ്രസാധകൻറെ പേര്
പ്രസിദ്ധീകരിച്ച വർഷം.
രചയിതാവിൻ്റെയും പുസ്‌തകത്തിൻ്റെയും പേരു വിവരങ്ങൾ സാഹിത്യ ആസ്വാദകർക്കോ പ്രസാധകർക്കോ നിർദ്ദേശിക്കാവുന്നതാണ്.
സെക്രട്ടറി , സി.വി. ശ്രീരാമൻ ട്രസ്റ്റ് , ടികെ കൃഷ്ണൻ സ്മാരക മന്ദിരം , കുന്നംകുളം , തൃശ്ശൂർ – 680503 ഫോൺ l: 04885 221596 ഇമെയിൽ : cvsreeramantrust@gmail.com, കൂടുതൽ വിവരങ്ങൾക്ക് 9447 476 689/9947 542 234