
സീനിയർ വുമൺ സൈക്കിൾ പോളോ ഫെഡറേഷൻ കപ്പ്: കേരളത്തിന് നേടിക്കൊടുത്ത് രണ്ട് കൊയിലാണ്ടിക്കാരികൾ
- പൂക്കാട് സ്വദേശികളായ പ്രകാശന്റെയും ഷിംനയുടെയും മകൾ ആർദ്രയും, പോയിൽകാവ് സ്വദേശികളായ ബിജു ശേഖറിന്റെയും നവീനയുടെയും മകളായ ജാൻവി ബി ശേഖറും മിന്നും പ്രകടനമാണ് കാഴ്ച വെച്ചത്.
കൊയിലാണ്ടി : സൈക്കിൾ പോളോ ഫെഡറേഷൻ കപ്പിൽ കേരളത്തിന് മൂന്നാം സ്ഥാനം നേടിക്കൊടുത്ത് കൊയിലാണ്ടിക്കാരികളായ ആർദ്രയും ജാൻവിയും. ഇരുവരുടെയും കളി മികവിലാണ് കേരളത്തിന് മിന്നും ജയം സ്വന്തമാക്കാനായത്.

കഴിഞ്ഞ നവംബർ 16, 17,18 തീയതികളിൽ രാജസ്ഥാനിലെ ജോധ്പൂരിൽ വച്ച് നടന്ന സീനിയർ വുമൺ സൈക്കിൾ പോളോ ഫെഡറേഷൻ കപ്പിൽ ഡൽഹിയെ തോൽപ്പിച്ച് മൂന്നാം സ്ഥാനം കരസ്ഥമാക്കിയ കേരള ടീമിൽ പൂക്കാട് സ്വദേശികളായ പ്രകാശന്റെയും ഷിംനയുടെയും മകൾ ആർദ്രയും, പോയിൽകാവ് സ്വദേശികളായ ബിജു ശേഖറിന്റെയും നവീനയുടെയും മകളായ ജാൻവി ബി ശേഖറും മിന്നും പ്രകടനമാണ് കാഴ്ച വെച്ചത്.
CATEGORIES News
