
സീനിയർ സിറ്റിസൺസ് ഫോറം കൊയിലാണ്ടി യൂണിറ്റ് വാർഷിക സമ്മേളനവും ഭാരവാഹികളെ തിരഞ്ഞെടുപ്പും നടത്തി
- മുൻ സംസ്ഥാന സെക്രട്ടറി പൂതേരി ദാമോദരൻ നായർ പരിപാടി ഉദ്ഘാടനം ചെയ്തു
കൊയിലാണ്ടി :സീനിയർ സിറ്റിസൺസ് ഫോറം കൊയിലാണ്ടി യൂണിറ്റ് വാർഷിക സമ്മേളനവും ഭാരവാഹികളെ തിരഞ്ഞെടുപ്പും സ്ഥാപക പ്രസിഡന്റ് അഡ്വക്കേറ്റ് എംസി ഭട്ടത്തിരിപ്പാട് അനുസ്മരണവും നടത്തി. ജില്ലാ കൗൺസിൽ അംഗം ബാലകൃഷ്ണൻ മാസ്റ്റർ സ്വാഗതം പറഞ്ഞ ചടങ്ങിൽ എൻ കെ പ്രഭാകരൻ അധ്യക്ഷത വഹിച്ചു.

മുൻ സംസ്ഥാന സെക്രട്ടറി പൂതേരി ദാമോദരൻ നായർ പരിപാടി ഉദ്ഘാടനം ചെയ്തു. രാഘവൻ ടി പി, പൊന്നമ്മ ടീച്ചർ, പുഷ്പരാജൻ എൻ, എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.
CATEGORIES News
