
സീബ്രാലൈനുകളിൽ കാൽനടയാത്രക്കാരെ പരിഗണിക്കാതെ വാഹനങ്ങൾ
- തിരക്കുള്ള ഗവ. ആശുപത്രിക്കുമുന്നിലെ ലൈനിലൂടെ നടന്നു പോകുന്ന രോഗികൾ അടക്കം പേടിയോടെയാണ് റോഡ് മുറിച്ചു കടക്കുന്നത്
കുറ്റ്യാടി:സീബ്രാലൈനുകളിൽ കാൽനടക്കാരെ പരിഗണിക്കാതെ വാഹന ഡ്രൈവർമാർ. നാട്ടുകാർ പറയുന്നത് ടൗണിലെ എല്ലാ സീബ്രാലൈനുകളിലും കാൽനടക്കാർക്കിടയിലൂടെ ഡ്രൈവർമാർ വാഹനം ഓടിച്ചു പോകുന്നതായാണ്. ഏറ്റവും തിരക്കുള്ള ഗവ. ആശുപത്രിക്കുമുന്നിലെ ലൈനിലൂടെ നടന്നു പോകുന്ന രോഗികൾ അടക്കം പേടിയോടെയാണ് റോഡ് മുറിച്ചു കടക്കുന്നത്.

എന്നാൽ, കുറ്റ്യാടി പ്രധാന കവലയിൽ സീബ്രാലൈനില്ലെങ്കിലും റോഡ് മുറിച്ചു കടക്കുന്നവരെ ഹോം ഗാർഡ് ആണ് സഹായിക്കുന്നത്. ഇതിനുമുന്നേ ഇവിടെ ലൈൻ ഉണ്ടായിരുന്നെങ്കിലും പൊതുമരാമത്ത്, പൊലീസിന്റെ നിർദേശ പ്രകാരം ഇവിടെയുള്ള ലൈൻ കോഴിക്കോട് റോഡിൽ ടാക്സി സ്റ്റാൻഡിനു സമീപത്തേക്ക് മാറ്റുകയാണുണ്ടായത്.
CATEGORIES News