
സീബ്രൈാലനുകൾ മാഞ്ഞുതുടങ്ങി
- മാവൂർറോഡിലെയും ലൈനുകൾ മാഞ്ഞിട്ട് മാസങ്ങളായി
കോഴിക്കോട്:ജില്ലയിലെ പ്രധാന റോഡുകളിൽ സീബ്രാലൈൻ ഇല്ലാത്തതും ഉള്ള ലൈനുകൾ മാഞ്ഞുപോയതും അപകടങ്ങൾ കൂടാൻ കാരണമാവുന്നു. തിരക്കേറിയ പല റോഡുകളിൽ മുറിച്ചുകടക്കാൻ സംവിധാനങ്ങൾ ഇല്ലാത്തതാണ് കാൽനടയാത്രക്കാർക്ക് ഏറെ പ്രതിസന്ധി ഉണ്ടാകുന്നത് .

സീബ്രാ ലൈനുകൾ മാഞ്ഞുപോയതിനാൽ നടക്കാൻ ബുദ്ധിമുട്ടുള്ളവരും പ്രായമായവരും രോഗികളും വിദ്യാർഥികളും റോഡുകളിൽ അപകടഭീതിയിലാണ് യാത്രതുടരുന്നത്.ലൈനുകൾ തെളിയാത്തതിനാൽ മിക്ക ഡ്രൈവർമാരും കാൽനടയാത്രക്കാരെ പരിഗണിക്കുന്നില്ല.മാവൂർറോഡിലെയും ലൈനുകൾ മാഞ്ഞിട്ട് മാസങ്ങളായി. പലതവണ ട്രോമകെയർ അധികൃതരും മറ്റും പരാതി നൽകിയിട്ടും ഇതുവരെ നടപടി സ്വീകരിച്ചിട്ടില്ല.
CATEGORIES News