
സീബ്ര ലൈനിൽ ബസ് ഇടിച്ച് മൂന്നു വിദ്യാർത്ഥികൾക്ക് പരിക്ക്
- അപകടം നടന്നതിന് പിന്നാലെ ബസ്സിലെ ഡ്രൈവറും കണ്ടക്ടറും ഓടി രക്ഷപ്പെട്ടു
വടകര : മടപ്പള്ളിയിൽ സീബ്രാലൈനിലൂടെ റോഡ് മുറിച്ച് കടക്കുന്നതിനിടെ സ്വകാര്യ ബസ് ഇടിച്ച് മൂന്നു വിദ്യാർത്ഥികൾക്ക് പരിക്ക്. കണ്ണൂരിൽ നിന്നും കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന അയ്യപ്പൻ എന്ന പേരിലുള്ള സ്വകാര്യ ബസ് ആണ് ഇടിച്ചുവീഴ്ത്തിയത്. അപകടം നടന്നതിന് പിന്നാലെ ബസ്സിലെ ഡ്രൈവറും കണ്ടക്ടറും ഓടി രക്ഷപ്പെട്ടു.
മടപ്പള്ളി കോളേജിലെ രണ്ടാംവർഷ ബിരുദ വിദ്യാർത്ഥിനികളായ ശ്രേയ, ഹൃദ്യ, ദേവിക എന്നിവർക്കാണ് പരിക്കേറ്റത് . മൂവരെയും വടകര സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തെ തുടർന്ന് ബസ്സ് ചോമ്പാല പോലീസ് കസ്റ്റഡിയിൽ എടുത്തു.
CATEGORIES News