
സുപ്രീംകോടതി ചീഫ് ജസ്റ്റിസായി സഞ്ജീവ് ഖന്ന ചുമതലയേറ്റു
- ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡിന്റെ പിൻഗാമിയായാണ് സഞ്ജീവ് ഖന്ന ചുമതലയേറ്റത്
ന്യൂഡൽഹി :സുപ്രീംകോടതിയുടെ അമ്പത്തിയൊന്നാമത് ചീഫ് ജസ്റ്റിസായി ജസ്റ്റിസ് സഞ്ജീവ് ഖന്ന ചുമതലയേറ്റു. രാഷ്ട്രപതി ദ്രൗപതി മുർമു സത്യവാചകം ചൊല്ലിക്കൊടുത്തു. ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡിന്റെ പിൻഗാമിയായാണ് സഞ്ജീവ് ഖന്ന ചുമതലയേറ്റത്.

2005 ജൂണിൽ ദില്ലി ഹൈക്കോടതിയിൽ അഡീഷണൽ ജഡ്‌ജിയായി നിയമിതനായ അദ്ദേഹം,2006ൽ ഹൈക്കോടതിയിൽ സ്ഥിരം ജഡ്‌ജിയായി. 2019 ജനുവരിയിലാണ് സഞ്ജീവ് ഖന്നയെ സുപ്രീംകോടതി ജഡ്‌ജിയായി ഉയർത്തിയത്.
CATEGORIES News