
സുരേഷ് ഗോപിയുടെ മൊഴിയെടുത്തു
- നിലവിലെ മൊഴി പരിശോധിച്ച ശേഷം വീണ്ടും മൊഴി രേഖപ്പെടുത്തുമെന്നു അന്വേഷണസംഘം അറിയിച്ചു.
തിരുവനന്തപുരം:തൃശൂർ പൂരം കലക്കലുമായി ബന്ധപ്പെട്ട് പോലീസ് കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ മൊഴിയെടുത്തു. അന്വേഷണസംഘ തലവൻ ഡിഐജി തോംസൺ ജോസിന്റെ നേതൃത്വത്തിൽ തിരുവനന്തപുരത്തുവച്ചായിരുന്നു മൊഴി രേഖപ്പെടുത്തിയത്. രണ്ട് ദിവസം മുൻപായിരുന്നു മൊഴിയെടുക്കൽ.നിലവിലെ മൊഴി പരിശോധിച്ച ശേഷം വീണ്ടും മൊഴി രേഖപ്പെടുത്തുമെന്നു അന്വേഷണസംഘം അറിയിച്ചു.

ചടങ്ങുകൾ അലങ്കോലമായതിന്റെ പേരിൽ തിരുവമ്പാടി വിഭാഗം പൂരം നിർത്തിവച്ചതിനു പിന്നാലെ പ്രശ്നം പരിഹരിക്കാനുള്ള ശ്രമവുമായി സുരേഷ് ഗോപി ആംബുലൻസിൽ വന്നിറങ്ങുന്നതിൻ്റെ ദൃശ്യങ്ങൾ പ്രചരിച്ചിരുന്നു. മറ്റു വാഹനങ്ങൾക്കു പ്രവേശനമില്ലാതെ അടച്ചിട്ട മേഖലയിലേക്ക് ആംബുലൻസിൽ സുരേഷ് ഗോപിയെ എത്തിച്ചതിൽ ഗൂഢാലോചനയുണ്ടെന്ന് ആരോപണം ഉയർന്നിരുന്നു.
CATEGORIES News