സൂപ്പർ മാർക്കറ്റ് ഉടമയെ മരിച്ച നിലയിൽ കണ്ടെത്തി

സൂപ്പർ മാർക്കറ്റ് ഉടമയെ മരിച്ച നിലയിൽ കണ്ടെത്തി

  • താമരശ്ശേരി ചുങ്കം ടൗൺ മസ്‌ജിദിന് മുന്നിലെ അംമ് ല സൂപ്പർ മാർക്കറ്റ് ഉടമ പുത്തൻവീട്ടിൽ അസീസിനെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്

താമരശ്ശേരി:താമരശ്ശേരിയിൽ സൂപ്പർ മാർക്കറ്റ് ഉടമയെ മരിച്ച നിലയിൽ കണ്ടെത്തി. ചുങ്കം ടൗൺ മസ്‌ജിദിന് മുന്നിലെ അംമ് ല സൂപ്പർ മാർക്കറ്റ് ഉടമ പുത്തൻവീട്ടിൽ അസീസ് (64) നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. സ്ഥാപനത്തിൻ്റെ മുകളിലെ ഓഫീസ് മുറിയിൽ തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്.

ഇന്നലെ രാവിലെ മുതൽ അസീസിനെ കാണാത്തതിനെ തുടർന്ന് ബന്ധുക്കൾ തിരച്ചിലിലായിരുന്നു, ഇന്നു പുലർച്ചെയാണ് കടയുടെ മുകളിലെ മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )