
സൂപ്പർ ലീഗ്, ഐ ലീഗ് മത്സരങ്ങൾ; കോഴിക്കോട് കോർപറേഷൻ സ്റ്റേഡിയം നവീകരിക്കുന്നു
- ഗോകുലം കേരള എഫ് സിയുടെയും, കലിക്കറ്റ് എഫ്‌സിയുടെയും കണ്ണൂർ വാരിയേഴ്‌സ് എഫ്‌സിയുടെയും ഹോം ഗ്രൗണ്ടാണ് കോഴിക്കോട് കോർപറേഷൻ സ്റ്റേഡിയം
കോഴിക്കോട്: സൂപ്പർ ലീഗ്, ഐ ലീഗ് മത്സരങ്ങൾക്കു മുന്നോടിയായി കോഴിക്കോട് കോർപറേഷൻ ഇഎംഎസ് സ്റ്റേഡിയത്തിൽ അറ്റകുറ്റ പണികൾ പുരോഗമിക്കുന്നു. പുത്തൻ ഫ്ലഡ്‌ലിറ്റും അന്താരാഷ്ട്ര നിലവാരമുള്ള പുൽമൈതാനവുമായി ‘സൂപ്പർ’ സ്റ്റേഡിയം ഒരുക്കുകയാണ് കേരള ഫുട്ബോൾ അസോസിയേഷൻ.
എൽഇഡി ലൈറ്റുകൾ ചെന്നൈയിൽനിന്ന് ഉടൻ എത്തും. പുൽമൈതാനം ഒരുക്കുന്ന പ്രവൃത്തിയും പെയിന്റിങ്ങും പുരോഗമിക്കുകയാണ്. ലൈറ്റുകൾ മാറ്റുന്നതുൾപ്പെടെ മുഴുവൻ പ്രവൃത്തിയും ഒന്നരയാഴ്ച്ചയ്ക്കകം പൂർത്തീകരിക്കാനാണ് തീരുമാനം.

ഐ ലീഗിൽ ഗോകുലം കേരള എഫ്സിയുടെയും സൂപ്പർ ലീഗ് കേരളയിൽ കലിക്കറ്റ് എഫ്‌സിയുടെയും കണ്ണൂർ വാരിയേഴ്‌സ് എഫ്‌സിയുടെയും ഹോം ഗ്രൗണ്ടാണ് കോഴിക്കോട് കോർപറേഷൻ സ്റ്റേഡിയം. കൊച്ചിയിൽ സെപ്‌തംബർ ഏഴിന് തുടങ്ങുന്ന സൂപ്പർ ലീഗ് കേരളയിൽ സെമി ഫൈനൽ ഉൾപ്പെടെ 11 മത്സരങ്ങൾക്കാണ് കോഴിക്കോട് വേദിയാവുക. 10നാണ് ആദ്യ മത്സരം. രാത്രി 7.30നാണ് കോഴിക്കോട്ടെ മത്സരങ്ങൾ