
സേവന വേതന വ്യവസ്ഥകൾ അടങ്ങിയ കരട് റിപ്പോർട്ട് കൈമാറി കെയുസിടിഎസ്എഫ്
- കാലിക്കറ്റ് യൂണിവേഴ്സിറ്റി ഉപസമിതിക്ക് കൈമാറി
തേഞ്ഞിപ്പാലം : സ്വാശ്രയ കോളേജ് അധ്യാപക -അനധ്യാപകരുടെ സേവന വേതന വ്യവസ്ഥകൾ അടങ്ങിയ കരട് റിപ്പോർട്ട് കേരള അൺ എയ്ഡഡ് കോളേജ് ടീച്ചേഴ്സ് ആൻഡ് സ്റ്റാഫ് ഫെഡറേഷൻ ( കെയുസിടിഎസ്എഫ് )കാലിക്കറ്റ് യൂണിവേഴ്സിറ്റി ഉപസമിതിക്ക് കൈമാറി.

സ്വാശ്രയ കോളേജ് അധ്യാപക – അനധ്യാപകരുടെ സേവന വേതന വ്യവസ്ഥകളുടെ ചട്ടം രൂപികരിക്കുന്നതുമായി ബന്ധപ്പെട്ട് യൂണിവേഴ്സിറ്റി ഉപസമിതിയും മാനേജ്മെൻറ് അസോസിയേഷൻ പ്രതിനിധികളും അധ്യാപക സംഘടന നേതാക്കളും യൂണിവേഴ്സിറ്റിയിൽ ചേർന്ന യോഗത്തിലാണ് കരട് റിപ്പോർട്ട് കൈമാറിയത്. മുജീബ് ടി. പി, ആസിഫ് കലാം എന്നിവർ സംബന്ധിച്ചു.
CATEGORIES News