സൈഡ് വീൽ ഘടിപ്പിച്ച സ്കൂട്ടർ വിതരണം ചെയ്തു

സൈഡ് വീൽ ഘടിപ്പിച്ച സ്കൂട്ടർ വിതരണം ചെയ്തു

  • കൊയിലാണ്ടി നഗരസഭ ഭിന്നശേഷി സൗഹൃദമാവുന്നതിന്റ ഭാഗമായാണ് സ്കൂട്ടർ വിതരണം നടന്നത്

കൊയിലാണ്ടി: കൊയിലാണ്ടി നഗരസഭ 2023-24 വാർഷിക പദ്ധതിയുടെ ഭാഗമായി ഭിന്നശേഷി വിഭാഗത്തിൽ സൈഡ് വീൽ ഘടിപ്പിച്ച സ്കൂട്ടർ വിതരണ ഉദ്ഘാടനം മുനിസിപ്പൽ ചെയർപേഴ്സൺ സുധ കിഴക്കേപ്പാട്ട് നിർവഹിച്ചു.

ക്ഷേമ കാര്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ കെ. ഷിജു മാസ്റ്റർ അധ്യക്ഷത വഹിച്ചു. വികസന സ്റ്റാൻഡിങ് കമ്മറ്റി ചെയർപേഴ്സൺ ഇന്ദിര ടീച്ചർ സ്വാഗതം പറഞ്ഞു. പദ്ധതി വിശദീകരണം നിർവഹണ ഉദ്യോഗസ്ഥ ഐസിഡിഎസ്സ് സൂപ്പർവൈസർ സബിത.സി നിർവഹിച്ചു. കൗൺസലർമാരായ എ.ലളിത, സി. സുധ, സി.ബബിത, ഹെൽത്ത് ഇൻസ്പെക്ടർ പ്രദീപ് , രമേശ് ചന്ദ്രൻ എന്നിവർ ആശംസകൾ അർപ്പിച്ചു. ഐസിഡിഎസ്സ് സൂപ്പർവൈസർ വീണ.എസ് നന്ദി പറഞ്ഞു. കൊയിലാണ്ടി നഗര സഭ ഭിന്നശേഷി സൗഹൃദമാവുന്നതിന്റ ഭാഗമായാണ് സ്കൂട്ടർ വിതരണം നടന്നത്.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )