സോപ്പ് നിർമ്മാണ പരിശീലനം സംഘടിപ്പിച്ചു

സോപ്പ് നിർമ്മാണ പരിശീലനം സംഘടിപ്പിച്ചു

  • ശാസ്ത്രസാഹിത്യ പരിഷത്ത് കോഴിക്കോട് ജില്ലാ കമ്മറ്റി അംഗം സിദിൻ മാസ്റ്റർ ക്യാമ്പിന് നേതൃത്വം നൽകി

മൂടാടി :ഗോഖലെ യു.പി സ്കൂളിൻ്റെ നൂറാം വാർഷികത്തോടനുബന്ധിച്ച് ഒരു വർഷം നീണ്ടു നിൽക്കുന്ന പരിപാടിയുടെ ഭാഗമായി രക്ഷിതാക്കൾക്കും നാട്ടുകാർക്കുമായി സോപ്പ് നിർമ്മാണ പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു.ശാസ്ത്രസാഹിത്യ പരിഷത്ത് കോഴിക്കോട് ജില്ലാ കമ്മറ്റി അംഗം സിദിൻ മാസ്റ്റർ ക്യാമ്പിന് നേതൃത്വം നൽകി.

2025 ഫിബ്രുവരി 6,7,8, തിയ്യതികളിൽ നടക്കുന്ന വാർഷികാഘോഷത്തിലേക്ക് നാട്ടിലും വിദേശത്തും ഉള്ള എല്ലാ പൂർവ്വ വിദ്യാർത്ഥികളെയും സ്വാഗതം ചെയ്തു
പൂർവ്വ വിദ്യാർത്ഥികളിൽ സംഗമത്തിൽ പരിപാടി അവതരിപ്പാക്കാൻ താല്പര്യമുള്ളവർ 27/01/25 നു മുൻപ് +91 94962 73609, 7907383688, എന്ന നമ്പറുകളിൽ രജിസ്റ്റർ ചെയ്യണമെന്ന്
ഹെഡ്മാസ്റ്റർ ടി.സുരേന്ദ്രകുമാർ, പി.ടി.എ പ്രസിഡണ്ട് മുഹമ്മദ് റിയാസ്, ബിജുകുമാർ, റാഷിദ് .കെ,വർഷ.കെ, സ്മിത.എ.വി എന്നിവർ സംസാരിച്ചു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )