സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന മധ്യവയസ്കനെ തെരുവ് നായക്കൂട്ടം ആക്രമിച്ചു

സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന മധ്യവയസ്കനെ തെരുവ് നായക്കൂട്ടം ആക്രമിച്ചു

  • സിവിൽസ്റ്റേഷൻ- കോട്ടുളി റോഡിൽ താമസിക്കുന്ന നസീബ് ഹൗസിൽ കെപി അബ്ദു‌ൾ ജലീലിനെ (62) യാണ് കഴിഞ്ഞ ദിവസം തെരുവ് നായക്കൂട്ടം ആക്രമിച്ചത്.

കോഴിക്കോട് : കലക്ട്രേറ്റിന് മുൻവശത്തെ റോഡിലൂടെ സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന മധ്യവയസ്കനെ തെരുവ് നായക്കൂട്ടം ആക്രമിച്ചു. സിവിൽസ്റ്റേഷൻ- കോട്ടുളി റോഡിൽ താമസിക്കുന്ന നസീബ് ഹൗസിൽ കെപി അബ്ദു‌ൾ ജലീലിനെ (62) യാണ് കഴിഞ്ഞ ദിവസം തെരുവ് നായക്കൂട്ടം ആക്രമിച്ചത്. വിവാഹ സത്ക്കാരത്തിൽ പങ്കെടുത്ത് രാത്രി 11ഓടെ വീട്ടിലേക്ക് മടങ്ങിവരവേ സിവിൽ സ്റ്റേഷന് മുന്നിൽ തമ്പടിച്ചിരുന്ന തെരുവ് നായകൾ ജലീൽ സഞ്ചരിച്ച സ്കൂട്ടറിന് പിന്നാലെഓടുകയായിരുന്നു. നാല് നായകൾ നൂറ് മീറ്ററോളം പിറകേ ഓടുകയും ഒരു നായ ജലീലിന്റെ കാലിലേക്ക് കടിക്കാനായി ചാടുകയും ചെയ്‌തു. ഇതോടെ നിയന്ത്രണം നഷ്ടപ്പെട്ട് സ്കൂട്ടർ മറിഞ്ഞു.ജലീൽ ധരിച്ചിരുന്ന ഹെൽമറ്റും തെറിച്ചു പോയി

.

സ്കൂട്ടർ മറിഞ്ഞപ്പോൾ ഭയന്ന് നായകൾ പിൻമാറിയതിനാൽ കടിയേൽക്കാതെ രക്ഷപെടുകയായിരുന്നു. സ്കൂട്ടറിനടിയിലായിപ്പോയ ജലീൽ ബഹളം വച്ചതിനെ തുടർന്ന് അടുത്ത വീട്ടുകാരനായ വടക്കേൽ ബിജുവും കുടുംബവും ഓടിയെത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്. പിന്നീട് ഇദ്ദേഹത്തെ ആശുപത്രിയിലെത്തിച്ച് ചികിത്സ നൽകി. വലതു കൈയ്ക്കും മുതുകിനും പരിക്കേറ്റിട്ടുണ്ട്. ഹെൽമറ്റ് തകർന്ന നിലയിലാണ്

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )