
സ്കൂൾ ഭിത്തികളിൽ വർണവിസ്മയം തീർത്തത് പൂർവവിദ്യാർഥികൾ
- പരിസ്ഥിതിസംരക്ഷണത്തിൻ്റെ പ്രാധാന്യം ബോധ്യപ്പെടുത്താൻ പരിസ്ഥിതിസംരക്ഷണ സന്ദേശങ്ങളും തയ്യാറാക്കിയിട്ടുണ്ട്.
മുക്കം : വേനപ്പാറ ലിറ്റിൽ ഫ്ലവർ യു.പി. സ്കൂളിൽ ചിത്രം വരച്ച് പൂർവവിദ്യാർഥികളായ സഹോദരങ്ങൾ. വേനപ്പാറ അമ്പലത്തിങ്ങൽ അസ്‌ലയും ആഷിഖും ചേർന്നാണ് വിദ്യാലയത്തിന്റെ ഭിത്തികളിൽ വർണവിസ്മയം തീർത്തത്. വിദ്യാർഥികൾക്ക് പരിസ്ഥിതിസംരക്ഷണത്തിൻ്റെ പ്രാധാന്യം ബോധ്യപ്പെടുത്താൻ പരിസ്ഥിതിസംരക്ഷണ സന്ദേശങ്ങളും ഇവർ തയ്യാറാക്കിയിട്ടുണ്ട്.
പ്രകൃതിയിലെ ചായക്കൂട്ടുകളിൽ ചിത്രങ്ങൾ നിർമിച്ച് വിവിധഭാഗങ്ങളിൽ ചിത്രപ്രദർശനം നടത്തിവരുകയാണ് അസ്‌ല. ആഷിഖ് പരിസ്ഥിതിപ്രവർത്തകനാണ്.
CATEGORIES News