സ്നേഹതീരം റസിഡൻസ് അസോസിയേഷൻ ഒന്നാം വാർഷികാഘോഷം നടത്തി

സ്നേഹതീരം റസിഡൻസ് അസോസിയേഷൻ ഒന്നാം വാർഷികാഘോഷം നടത്തി

  • പരിപാടി പ്രശസ്ത നാടക പ്രവർത്തകനായ പ്രേമൻ മുചുകുന്ന് ഉദ്ഘാടനം ചെയ്തു

കുറുവങ്ങാട്: സ്നേഹതീരം റസിഡൻസ് അസോസിയേഷൻ അണേലയുടെ ഒന്നാം വാർഷികാഘോഷം നടത്തി.പരിപാടി പ്രശസ്ത നാടക പ്രവർത്തകനായ പ്രേമൻ മുചുകുന്ന് ഉദ്ഘാടനം ചെയ്തു.

ചടങ്ങിൽ പി ജുകിൽ കുമാർ അധ്യക്ഷത വഹിച്ചു. കൗൺസിലർ പി. ബി ബിന്ദു, രക്ഷാധികാരി സി. കെ രാമൻകുട്ടി, ശ്രീജ റാണി എന്നിവർ ചടങ്ങിൽ സംസാരിച്ചു. അസോസിയേഷൻ കൺവീനർ സി.പി ആനന്ദൻ സ്വാഗതവും സെക്രട്ടറി ഇ. സഹജാനന്ദൻ നന്ദിയും പറഞ്ഞു.തുടർന്ന് വിവിധ കലാപരിപാടികൾ അരങ്ങേറി.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )