
സ്നേഹത്തിന്റെ ഇഫ്താർ വിരുന്നൊരുക്കി മന്ദമംഗലം സ്വാമിയാർകാവ് ക്ഷേത്രം
- ഈ ക്ഷേത്രത്തിൽ നിന്നുമാണ് കൊല്ലം പിഷാരികാവ് കാളിയാട്ട ഉത്സവത്തിൽ പ്രധാനമായ വസൂരിമാല വരവ് പുറപ്പെടുന്നത്
കൊയിലാണ്ടി: ഇഫ്താർ വിരുന്നൊരുക്കി ക്ഷേത്ര പരിപാലന കമ്മിറ്റി. ഇതിലൂടെ സൗഹൃദ കൂട്ടായ്മ വീണ്ടും ദൃഢമായി മാറി. മന്ദമംഗലം സ്വാമിയാർകാവ് ക്ഷേത്രത്തിൽ കഴിഞ്ഞ ദിവസമാണ് കമ്മിറ്റി അംഗങ്ങൾ ഇഫ്താർ വിരുന്നൊരുക്കിയത്. വിരുന്നിൽ നിരവധിയാളുകൾ പങ്കെടുത്തു.
കൊല്ലം പിഷാരികാവ് കാളിയാട്ട ഉത്സവത്തിൽ പ്രധാനമായ വസൂരിമാല വരവ് പുറപ്പെടുന്നത് ഈ ക്ഷേത്രത്തിൽ നിന്നുമാണ്. പാറപ്പള്ളി ജുമാ അത്ത് മഹല്ല് കമ്മിറ്റി പ്രസിഡൻ്റ് ടി.വി ജാഫർ, യുവ പാറപ്പള്ളി സെക്രട്ടറി ഷെരീഫ്, ക്ഷേത്ര രക്ഷാധികാരി പി. കണാരൻ, പ്രസിഡൻ്റ് എ.വി. സത്യൻ, സെക്രട്ടറി കെ.എം. റിജേഷ്, പി. എം. സുഭാഷ്, എൻ.വി. രാകേഷ്, കെ.പി. നിശാന്ത്, ഗിരീഷ് നടുക്കണ്ടി, ശിവൻ നാണക്കണ്ടി, മേൽശാന്തി ഷാജി കുറുവങ്ങാട്, നെസ്റ്റ് ചെയർമാൻ കരുവഞ്ചേരി അബ്ദുള്ള എന്നിവർ സംസാരിച്ചു.
CATEGORIES News