
സ്നേഹത്തിന്റെ ചികിത്സയുമായി വനിത ഡോക്ടർ
- എല്ലാ തിങ്കളാഴ്ചയും മുപ്പതിലധികം രോഗികളെ വനിതാ ഡോക്ടർ സൗജന്യമായി ചികിത്സിക്കുന്നു
കോഴിക്കോട് :എല്ലാ തിങ്കളാഴ്ചയും മുപ്പതിലധികം രോഗികളെ 69 വയസ്സ് പ്രായമുള്ള വനിതാ ഡോക്ടർ സൗജന്യമായി ചികിത്സിക്കുന്നു. 13 കിലോമീറ്റർ ഇതിനായി സ്വയം കാറോടിച്ചു വരും. കഴിഞ്ഞ 2 വർഷമായി ഡോ. പി.പി.ഗീതാകുമാരി യാത്ര ചെയ്യുന്നത് നന്മയുടെ വഴിയിലാണ്. വേങ്ങേരി അരാമയിൽ ഡോ. പി.പി.ഗീതാകുമാരി ആരോഗ്യവകുപ്പിലായിരുന്നു. 2011ൽ മെഡിക്കൽ ഓഫിസറായി പിരിഞ്ഞു. 4 പതിറ്റാണ്ടുകാലത്തെ ആതുരസേവന പരിചയമാണ് ഡോക്ടർക്കുള്ളത്.
കഴിഞ്ഞ 2 വർഷമായി ഡോ. ഗീതാകുമാരി സൗജന്യചികിത്സ നൽകുന്നത് വെള്ളിപറമ്പിൽ ഡോ. പൽപു ചാരിറ്റബിൾ ട്രസ്റ്റുമായി ചേർന്നാണ്. കേന്ദ്രസർക്കാർ പദ്ധതിയുടെ ഭാഗമായി മരുന്നും സൗജന്യമായി നൽകുന്നുണ്ട്. എല്ലാ തിങ്കളാഴ്ചയും മുപ്പതോളം രോഗികൾ കാത്തിരിക്കാറുമുണ്ട്.
CATEGORIES News