
സ്പാർക്ക് പബ്ലിക്ക് സ്കൂൾ ലഹരി വിരുദ്ധ ക്ലാസ് നടത്തി
- പരിപാടി പയ്യോളി ലൈബ്രറി കൗൺസിൽ മേഖലാ സമിതി ചെയർമാൻ പി.എം അഷറഫ് ഉദ്ഘാടനം ചെയ്തു
പയ്യോളി: ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് സ്പാർക്ക് പബ്ലിക്ക് സ്കൂൾ കൊളാവിപ്പാലത്തിൻ്റെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥികൾക്ക് ലഹരി വിരുദ്ധ ബോധവൽകരണ ക്ലാസ്സ് നടത്തി.

പരിപാടി പയ്യോളി ലൈബ്രറി കൗൺസിൽ മേഖലാ സമിതി ചെയർമാൻ പി.എം അഷറഫ് ഉദ്ഘാടനം ചെയ്തു. ചടങ്ങിന് പ്രിൻസിപ്പൽ നിഷ നാരായണൻ അധ്യക്ഷത വഹിച്ചു. രേഖ ഹരിദാസൻ ടി. എം വിസ്മയ ടീച്ചർ എന്നിവർ സംസാരിച്ചു.
CATEGORIES News