മാർപാപ്പയുമായി കൂടിക്കാഴ്ച നടത്താൻ മുഖ്യമന്ത്രിക്കും കെ വി തോമസിനും അവസരം

മാർപാപ്പയുമായി കൂടിക്കാഴ്ച നടത്താൻ മുഖ്യമന്ത്രിക്കും കെ വി തോമസിനും അവസരം

  • വത്തിക്കാനിൽ ലിയോ പതിനാലാമൻ മാർപാപ്പയുമായി ഹ്രസ്വ കൂടിക്കാഴ്‌ച നടത്താനാണ് അവസരം.

തിരുവനന്തപുരം: മാർപാപ്പയുമായി വത്തിക്കാനിൽവെച്ച് കൂടിക്കാഴ്ച നടത്താൻ മുഖ്യമന്ത്രി പിണറായി വിജയനും ഡൽഹിയിൽ കേരളത്തിന്റെ പ്രത്യേക പ്രതിനിധിയായ കെ വി തോമസിനും വത്തിക്കാൻ സമയം അനുവദിച്ചു. വത്തിക്കാനിൽ ലിയോ പതിനാലാമൻ മാർപാപ്പയുമായി ഹ്രസ്വ കൂടിക്കാഴ്‌ച നടത്താനാണ് അവസരം.

മാർച്ച് 4ന് രാവിലെ 10ന് മാർപാപ്പയുമായി ഹസ്തദാനം നടത്താനുള്ള സമയം അനുവദിച്ചതായാണ് ലഭിക്കുന്ന വിവരം. കൂടിക്കാഴ്ചയ്ക്കായി സമയം തേടി ഇന്ത്യയിലെ അപ്പോസ്ത‌ലിക് സ്ഥാനപതിക്ക് കഴിഞ്ഞ ഡിസംബറിൽ സംസ്ഥാനം കത്തയച്ചിരുന്നു. മുൻകൂട്ടി തീരുമാനിച്ച പരിപാടികളുള്ളതിനാൽ ദീർഘസമയ കുടിക്കാഴ്ച സാധ്യമല്ലെങ്കിലും മാർച്ച് 4ന് രാവിലെ 10ന് മാർപാപ്പയുമായി ഹസ്‌തദാനം നടത്താനുള്ള സമയം അനുവദിച്ച് സ്ഥാനപതി കാര്യാലയം മറുപടി നൽകി

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )