
‘സ്മൃതിപഥ’ത്തിലേക്ക് ആദ്യമെത്തുന്നത് എംടി
- സംസ്കാര ചടങ്ങുകൾ അഞ്ച് മണിക്ക് ആരംഭിക്കും
കോഴിക്കോട്:മലയാളത്തിന്റെ പ്രിയപ്പെട്ട കഥാകാരന്റെ സംസ്കാരം നടക്കുന്നത് മാവൂർ റോഡിലെ ‘സ്മൃതിപഥം’ എന്നു പേരിട്ട് പുതുക്കി പണിത പൊതുശ്മശാനത്തിലാണ് . ശ്മശാനത്തിന്റെ പുനർനിർമിതി കഴിഞ്ഞിട്ട് ദിവസങ്ങളാകുമ്പോൾ അവിടേക്കുള്ള ആദ്യ വിലാപയാത്ര മലയാളത്തിന്റെ പ്രിയപ്പെട്ട എംടിയുടേതാണ്.

ഇന്ന് വൈകിട്ട് അഞ്ചു മണിക്കാണ് സംസ്കാരം നടപടികൾ ആരംഭിക്കുക. എംടിയുടെ ആഗ്രഹപ്രകാരം പൊതുദർശനം ഒഴിവാക്കി. വാതകം ഉപയോഗിച്ച് ദഹിപ്പിക്കുന്ന മൂന്ന് ചൂളകളും പരമ്പരാഗത രീതിയിൽ ദഹിപ്പിക്കാനുള്ള രണ്ടു ചൂളകളുമാണ് മാവൂർ റോഡ് ശ്മശാനത്തിൽ പുതുതായി നിർമിച്ചത്. മരണാനന്തര കർമങ്ങൾ ചെയ്യാനായി പ്രത്യേകം സൗകര്യങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്.
CATEGORIES News