സ്റ്റാൻഡിൽ നിർത്തിയിട്ടിരുന്ന ബസ്സിന്റെ ഗ്ലാസ് തകർത്തു

സ്റ്റാൻഡിൽ നിർത്തിയിട്ടിരുന്ന ബസ്സിന്റെ ഗ്ലാസ് തകർത്തു

  • ബുധനാഴ്‌ച കാലത്ത് സർവീസ് തുടങ്ങുന്നതിനായി ജീവനക്കാർ എത്തിയപ്പോഴാണ് മുന്നിലെ ഗ്ലാസ് മൂന്നിടങ്ങളിലായി പൊട്ടിത്തകർന്ന് നിൽക്കുന്നതായി കണ്ടത്.

നരിക്കുനി : സർവീസ് കഴിഞ്ഞ് ബസ് സ്റ്റാൻഡിൽ നിർത്തിയിട്ടിരുന്ന സ്വകാര്യബസിന്റെ മുന്നിലെ ഗ്ലാസ് രാത്രിയുടെ മറവിൽ സമൂഹവിരുദ്ധർ തകർത്തു. നരിക്കുനി മടവൂർ-മെഡിക്കൽകോളേജ്- കോഴിക്കോട് റൂട്ടിൽ സർവീസ് നടത്തുന്ന ബസിൻ്റെ ഗ്ലാസാണ് തകർത്തത്. ചൊവ്വാഴ്‌ച വൈകീട്ട് സർവീസ് കഴിഞ്ഞ് രാത്രിയിൽ സ്റ്റാൻഡിൽ നിർത്തിയിട്ടതായിരുന്നു. സ്റ്റാൻഡിൽ മറ്റ് ബസുകളും ഉണ്ടായിരുന്നു. അവയൊന്നും തകർത്തിട്ടില്ല. ബുധനാഴ്‌ച കാലത്ത് സർവീസ് തുടങ്ങുന്നതിനായി ജീവനക്കാർ എത്തിയപ്പോഴാണ് മുന്നിലെ ഗ്ലാസ് മൂന്നിടങ്ങളിലായി പൊട്ടിത്തകർന്ന് നിൽക്കുന്നതായി കണ്ടത്. ശക്തിയിൽ ഇടിച്ചതുപോലെയാണ് ഗ്ലാസ് തകർന്നിരിക്കുന്നത്. ബസിനു താഴെയായി രണ്ട് ചെറിയ കല്ലുകളും കിടക്കുന്നുണ്ട്. കൊടുവള്ളി പോലീസിൽ പരാതിനൽകി.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )