
സ്വാഗതസംഘം രൂപീകരിച്ചു
- ജി എച്ച് എസ് എസ് പന്തലായനിയുടെ അറുപത്തിനാലാം വാർഷികാഘോഷം വിപുലമായി നടക്കും
പന്തലായനി:ജി എച്ച് എസ് എസ് പന്തലായനിയുടെ അറുപത്തിനാലാം വാർഷികാലോഷവും യാത്രയയപ്പ് സമ്മേളനവും വിപുലമയ രീതിയിൽ സംഘടിപ്പിക്കുന്നതിനായി സ്വാഗതസംഘം രൂപീകരിച്ചു.
വാർഷികാഘോഷത്തിൻ്റെ അനുബന്ധ പരിപാടികളായി ജനുവരി 30 ന് ടീം ചെസ് ചാമ്പ്യൻഷിപ്പും ഫെബ്രുവരി 2 ന് എൽഎസ്‌എസ് – യുഎസ്‌എസ് മാതൃക പരീക്ഷയും നടത്തും. ഫെബ്രുവരി 13 ന് നടക്കുന്ന വാർഷികാഘോഷത്ത്തിൻ്റെ ഭാഗമായിപൂർവ്വ അധ്യാപക സംഗമം-വിദ്യാർത്ഥി സംഗമവും സംഘടിപ്പിക്കും. കുട്ടികളുടെ വിവിധ കലാപരിപാടികളും അരങ്ങേറും.

സ്വാഗത സംഘ രൂപീകരണ യോഗം കൊയിലാണ്ടി നഗരസഭ ചെയർപേഴ്സൺ സുധ കിഴക്കെപ്പാട്ട് ഉദ്ഘാടനം ചെയ്തു. വാർഡ് കൗൺസിലർ പ്രജിഷ അധ്യക്ഷത വഹിച്ച യോഗത്തിൽ പി.ടി.എ പ്രസിഡണ്ട് പി.എം ബിജു റിപ്പോർട്ട് അവതരിപ്പിച്ചു. കൗൺസിലറായ വൈശാഖൻ ,എസ്‌എസ്‌ജി അംഗങ്ങളായ അൻസാർ കൊല്ലം, രഘുനാഥ്, എം എം ചന്ദ്രൻ മാസ്റ്റർ, പൂർവ്വ അധ്യാപക ഫോറം ചെയർമാനായ ഉണ്ണികൃഷ്ണൻ മാസ്റ്റർ, പി.ടി.എ വൈസ് പ്രസിഡണ്ടായ പ്രമോദ് രാരോത്ത്, എം പി.ടി എ പ്രസിഡണ്ടായ ജെസ്സി, പ്രധാനധ്യാപിക സഫിയ സി.പി, ശ്രീജിത്ത് കെ.കെ ,ബാജിത്ത് സി.വി, രാഗേഷ് കുമാർ എന്നിവർ സംസാരിച്ചു. പി എം ബിജു ചെയർമാനും പ്രിൻസിപ്പൽ ബീന ടീച്ചർ ജനറൽ കൺവീനറുമായി സംഘാടക സമിതി രൂപീകരിച്ചു.