
സ്വാതന്ത്ര്യദിനത്തിൽ ‘ഫൈറ്റ് ഇൻ സ്ട്രീറ്റു’മായി ഡിവൈഎഫ്ഐ
- സ്വാതന്ത്ര്യം നേടി 77 വർഷം പിന്നിടുമ്പോഴും ഇന്ത്യയിൽ കോടിക്കണക്കിന് യുവത തൊഴിൽ തേടി തെരുവിലാണ്
കോഴിക്കോട്: തൊഴിലില്ലായ്മ സൃഷ്ടിക്കുന്ന കേന്ദ്ര നയത്തിനെതിരെ
സ്വാതന്ത്ര്യദിനത്തിൽ ഡിവൈഎഫ്ഐ നേതൃത്വത്തിൽ ബ്ലോക്ക് കേന്ദ്രങ്ങളിൽ ഫൈറ്റ് ഇൻ സ്ട്രീറ്റ് സം ഘടിപ്പിക്കുന്നു.
സ്വാതന്ത്ര്യം നേടി 77 വർഷം പിന്നിടുമ്പോഴും ഇന്ത്യയിൽ കോടിക്കണക്കിന് യുവത തൊഴിൽ തേടി തെരുവിലാണ്. ഒരു പകർച്ച വ്യാധി കണക്കേ ഇന്ത്യയിൽ പടർന്ന് പിടിക്കുന്ന തൊഴിലില്ലായ്മക്ക് ശമനമുണ്ടാക്കാൻ ഇന്ത്യൻ ഭരണകൂടത്തിന് കഴിയുന്നില്ല.
അഭ്യസ്ത വിദ്യരായ യുവതീയുവാക്കൾക്ക് അർഹതപ്പെട്ട തൊഴിൽ നിഷേധിക്കുന്ന ഈ അനീതിക്കെതിരെയാണ് സ്വാതന്ത്ര്യദിനത്തിൽ പോരാട്ടത്തിനിറങ്ങുന്നതെന്ന് ഡിവൈഎഫ്ഐ വിശദീകരിച്ചു.