സ്വർണ്ണം മോഷ്ടിച്ച പ്രതിയെ                            പോലീസ് അറസ്റ്റ് ചെയ്തു

സ്വർണ്ണം മോഷ്ടിച്ച പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു

  • സാഹസികമായി പിടികൂടി

മേപ്പയ്യൂർ : സ്വർണ്ണാഭരണം മോഷണംപോയ സംഭവത്തിൽ ഒരാളെ മേപ്പയ്യൂർ പോലീസ് അറസ്റ്റ് ചെയ്തു. മേപ്പയ്യൂർ ചെറുവണ്ണൂരിലെ പവിത്രൻ ജ്വല്ലറിയിലെ സ്വർണ്ണാഭരണമാണ് മോഷണം പോയത്. ജ്വല്ലറിയിൽ നിന്നും 38 പവനും, മൂന്നര കിലോ വെള്ളിയുമാണ് ജൂലായ് 4ന് മോഷണം പോയത്. സംഭവത്തെ തുടർന്ന് മേപ്പയ്യൂർ പോലീസ് രൂപീകരിച്ച മിഷൻ കിഷൻ ഗഞ്ച് സ്ക്വാഡാണ് ബംഗ്ലാദേശ് അതിർത്തിയിൽ നിന്നും പ്രതിയായ മിനാർ ഉൽ ഹഖ് (24)നെ അറസ്റ്റ് ചെയ്തത്. മറ്റൊരു പ്രതിയായ ഇഷ്റാദിനെ പിടികിട്ടാനുണ്ട്.

ബംഗ്ലാദേശ് അതിർത്തിക്ക് സമീപം 60 കീലോമീറ്റർ ഉള്ളിൽ നിന്നാണ് പ്രതിയെ പിടികൂടിയത്. ഇയാളെ കിഷൻ ഗഞ്ച് പോലീസിൽ ഏൽപ്പിച്ച ശേഷം ഇഷ്റാദിനെ പിടികൂടാൻ പോകുന്ന സമയം സ്ക്വാഡിലുള്ള എസ്ഐ കെ.വി.സുധീർ ബാബു, എഎസ്ഐ ബിനീഷ്, സിപിഒ ഷിബു ദാസ്. ജയേഷ് എന്നിവരെ 500 ഓളം വരുന്ന ഗ്രാമവാസികൾ ആയുധങ്ങളുമായെത്തി കൊലപ്പെടുത്താനുള്ള ശ്രമം നടത്തി . തുടർന്ന് ഇവരെ സമസ്ത സീമാബൻ സേനാംഗങ്ങൾ എത്തി രക്ഷപ്പെടുത്തുകയായിരുന്നു. പ്രതിയിൽ നിന്നും 10.3 ഗ്രാം സ്വർണ്ണവും, 700 ഗ്രാം വെള്ളിയും പിടിച്ചെടുത്തിട്ടുണ്ട്.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus (0 )