സ്വർണ്ണ പണയത്തിന് ഏകീകൃത രേഖ; വായ്പാ സ്ഥാപനങ്ങൾക്ക് നിർദേശവുമായി ആർബിഐ

സ്വർണ്ണ പണയത്തിന് ഏകീകൃത രേഖ; വായ്പാ സ്ഥാപനങ്ങൾക്ക് നിർദേശവുമായി ആർബിഐ

  • എല്ലാ നടപടിക്രമങ്ങളുടെയും വിശദാംശങ്ങൾ ഉപഭോക്താക്കളുടെ വിവരത്തിനായി വായ്‌പാ സ്ഥാപനങ്ങളുടെ വെബ്സൈറ്റിൽ പ്രദർശിപ്പിക്കണം എന്നും നിർദ്ദേശിച്ചിട്ടുണ്ട്

മുംബൈ :രാജ്യത്തെ സ്വർണ്ണ വായ്‌പകൾക്കുള്ള പ്രൊവിഷണൽ മാനദണ്ഡങ്ങളും പെരുമാറ്റച്ചട്ടങ്ങളുമായി ബന്ധപ്പെട്ട മാർഗ്ഗനിർദ്ദേശങ്ങളുടെ കരട് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) പുറത്തിറക്കി. ഇത്തരം വായ്‌കൾക്ക് ഏകീകൃത രേഖകൾ ഉണ്ടായിരിക്കണമെന്ന് ആർബിഐ വായ്‌പാ സ്ഥാപനങ്ങളോട് അഭ്യർത്ഥിച്ചു. വായ്‌പ നൽകുന്ന എല്ലാ ശാഖകളിലും സ്വർണ്ണ പണയത്തിന്റെ പരിശുദ്ധി, തൂക്കം (മൊത്തം, അറ്റ) തുടങ്ങിയവ വിലയിരുത്തുന്നതിന് ഒരു ഏകീകൃത നടപടിക്രമം വേണമെന്നും എന്ന് ആർബിഐയുടെ കരട് നിയന്ത്രണത്തിൽ പറയുന്നു.നയത്തിന്റെ ഭാഗമായി രൂപപ്പെടുത്തിയ എല്ലാ നടപടിക്രമങ്ങളുടെയും വിശദാംശങ്ങൾ ഉപഭോക്താക്കളുടെ വിവരത്തിനായി വായ്‌പാ സ്ഥാപനങ്ങളുടെ വെബ്സൈറ്റിൽ പ്രദർശിപ്പിക്കണം എന്നും നിർദ്ദേശിച്ചിട്ടുണ്ട്.

വായ്‌പ അനുവദിക്കുന്ന സമയത്ത് പണയം വെക്കുന്ന സ്വർണ്ണം വിലയിരുത്തുമ്പോൾ വായ്പയെടുക്കുന്നയാൾ ഒപ്പമുണ്ടെന്ന് വായ്പാ സ്ഥാപനങ്ങൾ ഉറപ്പാക്കണം. കല്ലിന്റെ ഭാരം ഉൾപ്പെടെ കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ വായ്‌പയെടുക്കുന്നയാൾക്ക് വിശദീകരിച്ചുനൽകണം. ഇതിന്റെ വിശദാംശങ്ങൾ നൽകുന്ന സർട്ടിഫിക്കറ്റിൽ ഉൾപ്പെടുത്തണമെന്നും കരട് നിർദ്ദേശത്തിൽ പറയുന്നു.

CATEGORIES
TAGS
Share This

COMMENTS Wordpress (0) Disqus ( )