
സ്വർണ വില കുറഞ്ഞു
- എത്തി നിൽക്കുന്നത് ഈ വർഷത്തെ ഏറ്റവും കുറഞ്ഞ വിലയിൽ
സംസ്ഥാനത്ത് സ്വർണ വില കുറഞ്ഞു. ഈ വർഷത്തെ ഏറ്റവും കുറഞ്ഞ നിലയിലാണ് സ്വർണ വില എത്തി നിൽക്കുന്നത്. രണ്ട് ദിവസം മാറ്റമില്ലാതെ തുടർന്നാണ് വീണ്ടും വിലയിടിഞ്ഞത്. ഗ്രാമിന് 6,615 രൂപയും പവന് 52,920 രൂപയുമാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്.