സൗജന്യ നേത്ര പരിശോധന ക്യാമ്പ് നടത്തി

സൗജന്യ നേത്ര പരിശോധന ക്യാമ്പ് നടത്തി

  • സീനിയർ ഡോക്ടർ കൃപാൽ ഉദ്‌ഘാടനം ചെയ്തു

തുവ്വക്കോട് : ചേമഞ്ചേരി നാലാം വാർഡ് കോൺഗ്രസ്‌ കമ്മിറ്റി – പ്രിയദർശിനി വനിതാ വേദി തുവ്വക്കോടും കോംട്രസ്റ്റ്‌ ചാരിറ്റബിൾ ഐ കെയർ കോഴിക്കോടും സംയുക്തമായി സൗജന്യ നേത്ര പരിശോധന ക്യാമ്പ് നടത്തി.

സീനിയർ ഡോക്ടർ കൃപാൽ ഉദ്‌ഘാടനം ചെയ്തു.
157 പേർ നേത്ര പരിശോധന ക്യാമ്പിൽ പങ്കെടുത്തു. വാർഡ് കോൺഗ്രസ്‌ പ്രസിഡന്റ് ആലിക്കോയ പുതുശ്ശേരി അധ്യക്ഷത വഹിച്ചു.
മഹിളാ കോൺഗ്രസ്‌ ബ്ലോക്ക്‌ സെക്രട്ടറി മോളി രാജൻ സ്വാഗതം പറഞ്ഞു.

ഷബീർ എളവനക്കണ്ടി, കോംട്രസ്റ്റ് ഐ കെയർ ക്യാമ്പ് കോർഡിനേറ്റർ ശ്രീജിത്ത്‌, ഡോ. ഹാഫിസ്, ജിഷ സത്യൻ എന്നിവർ സംസാരിച്ചു.
അജയ് ബോസ്, ബാലകൃഷ്ണൻ എം. കെ, സുഭാഷ് കുമാർ വി. കെ, ആനന്ദൻ കെ. കെ, സത്യൻ എം. കെ, പ്രദീപൻ കൊയമ്പുറത്ത് താഴെ കുനി, പ്രിയേഷ് കുമാർ സി കെ, നൗഷാദ് കാളിയാടത്ത് എന്നിവർ നേതൃത്വം നൽകി.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )