
സൗഹാർദ്ദത്തിൻ്റെഇഫ്ത്താർ ഒരുക്കിശരത്തും സംഘവും
- പുളിയഞ്ചേരിയിൽ ഉദ്ഘാടനം ചെയ്ത മസ്ജിദുൽ സ്വഹാബി അങ്കണമാണ് മാതൃകയ്ക്ക് വേദിയായത്
പുളിയഞ്ചേരി: പരിശുദ്ധ റമളാൻ മാസത്തിൽ ഇഫ്ത്താർ വിരുന്നൊരുക്കി ശരത്ത് വലിയാട്ടിലും കൂട്ടുകാരും മതസൗഹാർദ്ദത്തിൻ്റെ മാതൃകയായി. പുളിയഞ്ചേരിയിൽ ഉദ്ഘാടനം ചെയ്ത മസ്ജിദുൽ സ്വഹാബി അങ്കണമാണ് ഈ മാതൃകയ്ക്ക് വേദിയായത്.

നോമ്പുതുറ വിഭങ്ങൾക്കൊപ്പം ചിക്കൻ ബിരിയാണിയും നൽകിക്കൊണ്ടാണ് പരിപാടി സംഘടിപ്പിച്ചത്. ഇതിന് ആവശ്യമായ മുഴുവൻ തുകയും ശരത്തും കൂട്ടുകാരും ചേർന്ന് എടുക്കുകയായിരുന്നു. ജലാൽ നൂറാനി കീഴ്ശേരി, രമേശൻ മാസ്റ്റർ, ശരത്.വി, ഷാജി.കെ.ടി, അനീഫ കെ വി,സുബൈർ.പി പി.വി, ബാലകൃഷ്ണൻ.വി ,
അസീസ് മറാദ്, വിജയൻ. കോറോത്ത് എന്നിവർ എന്നിവർ നേതൃത്വം നൽകി.

CATEGORIES News