
സർക്കാറിന് അഭിവാദ്യമർപ്പിച്ച് എഫ്എസ്ഇടിഒ
- എൻജിഒ യൂണിയൻ ജില്ലാ പ്രസിഡണ്ട് ഹംസ കണ്ണാട്ടിൽ ഉദ്ഘാടനം ചെയ്തു
കോഴിക്കോട്: സംസ്ഥാന സർക്കാറിന് അഭിവാദ്യമർപ്പിച്ച് എഫ്എസ്ഇടിഒ.
സംസ്ഥാന ജീവനക്കാർക്കും അധ്യാപകർക്കും ഉത്സവബത്തയും ബോണസും അനുവദിച്ചതിനാണ് അഭിവാദ്യമർപ്പിച്ചത്.
കോഴിക്കോട് സിവിൽ സ്റ്റേഷനിൽ മുമ്പിൽ ചേർന്ന യോഗം എൻജിഒ യൂണിയൻ ജില്ലാ പ്രസിഡണ്ട് ഹംസ കണ്ണാട്ടിൽ ഉദ്ഘാടനം ചെയ്തു. കെജിഒഎ സംസ്ഥാന വൈസ് പ്രസിഡന്റ് പി. പി. സുധാകരൻ അഭിവാദ്യം അർപ്പിച്ചു. എൻ.ജി.ഒ.യൂണിയൻ ജില്ലാ പ്രസിഡണ്ട് ദൈത്യേന്ദ്രകുമാർ സ്വാഗതം പറഞ്ഞു.
CATEGORIES News