
സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും ക്ഷാമബത്ത കൂട്ടി
- 1.15 കോടി വ്യക്തികൾക്ക് പ്രയോജനം ചെയ്യും
ഡൽഹി: കേന്ദ്രസർക്കാർ ജീവനക്കാരുടെ ക്ഷാമ ബത്തയ്ക്ക് അം ഗീകാരം നൽകി കേന്ദ്രം. മൂന്ന് ശതമാനം വർദ്ധിപ്പിക്കാനാണ് മന്ത്രിസഭ തീരുമാനിച്ചതെന്നാണ് ലഭിക്കുന്ന വിവരം. ഏകദേശം 1.15 കോടി വ്യക്തികൾക്ക് പ്രയോജനം ചെയ്യും. കേന്ദ്ര സർക്കാർ ജീവനക്കാർക്കുള്ള ശമ്പള പാക്കേജിന്റെ നിർണായക ഭാഗമാണ് ഡിയർനസ് അലവൻസ് (ഡി എ). ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്നാണ് വിവരം.സാധാരണയായി കേന്ദ്ര സർക്കാർ ജനുവരി, ജൂലായ് മാസങ്ങളിൽ രണ്ട് തവണ ഡി എ വിലയിരുത്തുകയും ക്രമീകരിക്കുകയും ചെയ്യാറുണ്ട്. ഡി എ മൂന്ന് ശതമാനം വർദ്ധിപ്പിച്ചതോടെ ജീവനക്കാരുടെയും പെൻഷൻകാരുടെയും ക്ഷാമ ബത്ത അടിസ്ഥാന ശമ്പളത്തിന്റെ 53 ശതമാനമാകും. നിലവിൽ ഇത് 50 ശതമാനമാണ്.
രാജ്യത്തെ ഉപഭോക്ത്യ വില സൂചികയുടെ 12 മാസത്തെ ശരാശരി
അടിസ്ഥാനമാക്കിയാണഅ സർക്കാർ ഡി എ വർദ്ധിപ്പിക്കുന്നത്. പണപ്പെരുപ്പം മൂലം ജീവിതച്ചെലവിൽ ഉണ്ടാകുന്ന വർദ്ധനവ് നേരിടാൻ ജീവനക്കാർക്ക് സഹായകമാകുന്നതാണ് ഡി എപുതിയ ശമ്പള കമ്മീഷനെക്കുറിച്ചുള്ള അഭ്യൂഹങ്ങൾക്കിടയിലും, എട്ടാം ശമ്പള കമ്മീഷൻ കൊണ്ടുവരാൻ ഉടനടി പദ്ധതികളൊന്നുമില്ലെന്ന് സർക്കാർ വ്യക്തമാക്കി.
പണപ്പെരുപ്പത്തെ ചെറുക്കുന്നതിനും കേന്ദ്ര സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും സാമ്പത്തിക ക്ഷേമം ഉയർത്തുന്നതിനുമുള്ള സുപ്രധാന നടപടിയാണ് ഡി എ വർദ്ധവ്.