
സർവീസിൽ നിന്ന് വിരമിക്കുന്ന അധ്യാപകർക്ക് യാത്രയപ്പ് നൽകി
- ചടങ്ങ് ഡോക്ടർ മോഹനൻ നടുവത്തൂർ പരിപാടി ഉദ്ഘാടനം ചെയ്തു
കൊയിലാണ്ടി :ജിവിഎച്ച്എസ്എസ് കൊയിലാണ്ടി സ്കൂളിലെ സർവീസിൽ നിന്ന് വിരമിക്കുന്ന അധ്യാപകരായ സുരേഷ്. സി, മുഹമ്മദ് ജമാലുദ്ദീൻ. കെ, ഗിരീഷ്. ഇ, എന്നിവർക്ക് യാത്രയപ്പ് നൽകി.

ചടങ്ങ് ഡോക്ടർ മോഹനൻ നടുവത്തൂർ പരിപാടി ഉദ്ഘാടനം ചെയ്തു. സ്റ്റാഫ് സെക്രട്ടറി നവീന ബിജു സ്വാഗതം പറഞ്ഞ ചടങ്ങിൽ പ്രിൻസിപ്പൽ എൻ. വി പ്രദീപ് കുമാർ അധ്യക്ഷത വഹിച്ചു. സർവീസിൽ നിന്ന് വിരമിക്കുന്ന അധ്യാപകർക്ക് ബിജേഷ് ഉപ്പാലക്കൽ, സുധാകരൻ കെ.കെ, രഞ്ജു.എസ് എന്നിവർ ഉപഹാരങ്ങൾ നൽകി. ചടങ്ങിൽ വിജയൻ എൻ.കെ, സുമേഷ് താമടം, റിജിന കെ. പി, എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.
CATEGORIES News
