
ഹോം ബാഡ്മിന്റൺ ടൂർണമെന്റ് നടത്തി കൊല്ലം ബാഡ്മിൻറൺ പ്ലെയേഴ്സ്
- അഭിഷേക് രാജീവിനെ കൊല്ലം ബാഡ്മിൻറൺ പ്ലെയേഴ്സ് ആദരിച്ചു
കൊല്ലം:നങ്ങാണത്ത് കണ്ടി പുഷ്പൻ ഗ്രൗണ്ടിൽ കൊല്ലം ബാഡ്മിൻറൺ പ്ലെയേഴ്സ് ആഭിമുഖ്യത്തിൽ ഹോം ബാഡ്മിന്റൺ ടൂർണമെന്റ് നടന്നു .
ദേശീയ ഗെയിംസിൽ വോളിബോൾ മത്സരത്തിൽ സ്വർണ്ണ മെഡൽ നേടിയ സർവീസസ് ടീം അംഗവും , നാടിൻറെ അഭിമാന താരമായ അഭിഷേക് രാജീവിനെ കൊല്ലം ബാഡ്മിൻറൺ പ്ലെയേഴ്സ് ആദരിച്ചു.

ചടങ്ങിൽ പുഷ്പരാജ്, സുമേഷ്, റിജു എന്നിവർ സംസാരിച്ചു.ബാഡ്മിന്റൺ ടൂർണമെന്റ്
ഫൈനലിൽ റിജു ,ആഷിൽ ടീമിനെ പരാജയപ്പെടുത്തി. അതുൽ, പ്രബീഷ് ടീം വിജയികളായി. വിജയികൾക്ക് അഭിഷേക് രാജീവ് ട്രോഫികൾ സമ്മാനിച്ചു
മികച്ച കളിക്കാരനായി അതുലിനെ തെരഞ്ഞെടുത്തു.
CATEGORIES News