64-ാമത് സംസ്ഥാന സ്കൂൾ കലോത്സവം പരാതികളില്ലാത്ത ചരിത്ര വിജയമാക്കി മാറ്റാൻ സാധിച്ചു- മന്ത്രി വി. ശിവൻകുട്ടി

64-ാമത് സംസ്ഥാന സ്കൂൾ കലോത്സവം പരാതികളില്ലാത്ത ചരിത്ര വിജയമാക്കി മാറ്റാൻ സാധിച്ചു- മന്ത്രി വി. ശിവൻകുട്ടി

  • നിലവിലെ സർക്കാരിന്റെ ഈ ടേമിലെ അവസാന കലോത്സവം എന്ന പ്രത്യേകതയുള്ള ഇത്തവണത്തെ മേള സംഘാടന മികവിലും ജനപങ്കാളിത്തത്തിലും ഏറെ മികച്ചു നിന്നെന്ന് അദ്ദേഹം വിലയിരുത്തി

കോഴിക്കോട് : 64-ാമത് സംസ്ഥാന സ്കൂൾ കലോത്സവം പരാതികളില്ലാത്ത ചരിത്ര വിജയമാക്കി മാറ്റാൻ സാധിച്ചുവെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. നിലവിലെ സർക്കാരിന്റെ ഈ ടേമിലെ അവസാന കലോത്സവം എന്ന പ്രത്യേകതയുള്ള ഇത്തവണത്തെ മേള സംഘാടന മികവിലും ജനപങ്കാളിത്തത്തിലും ഏറെ മികച്ചു നിന്നെന്ന് അദ്ദേഹം വിലയിരുത്തി.

കലോത്സവത്തിന്റെ ഉജ്ജ്വല വിജയത്തിന്റെ ആദ്യ ക്രെഡിറ്റ് മുഖ്യമന്ത്രി പിണറായി വിജയനാണെന്നും, തിരക്കുപിടിച്ച പരിപാടികൾക്കിടയിലും ഉദ്ഘാടനത്തിനെത്തുകയും എല്ലാ ദിവസവും മേളയുടെ പുരോഗതി നേരിട്ട് വിളിച്ച് അന്വേഷിക്കുകയും ചെയ്ത് മുഖ്യമന്ത്രിയുടെ പിന്തുണയാണ് ഉദ്യോഗസ്ഥ തലത്തിലും മന്ത്രിതലത്തിലും കാര്യങ്ങൾ ധൈര്യത്തോടെ നടപ്പിലാക്കാൻ സഹായിച്ചതെന്നും മന്ത്രി പറഞ്ഞു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )