7,324.34 കോടി ലാഭവിഹിതം കേന്ദ്രത്തിന് കൈമാറി എൽ.ഐ.സി

7,324.34 കോടി ലാഭവിഹിതം കേന്ദ്രത്തിന് കൈമാറി എൽ.ഐ.സി

  • ധനമന്ത്രി നിർമല സീതാരാമൻ ചെക്ക് ഏറ്റുവാങ്ങി

ന്യൂഡൽഹി: ലൈഫ് ഇൻഷുറൻസ് കോർപറേഷൻ ഓഫ് ഇന്ത്യ (എൽ.ഐ.സി) കഴിഞ്ഞ സാമ്പത്തിക വർഷ ത്തെ ലാഭവിഹിതമായി 7,324.34 കോടി രൂപ കേ ന്ദ്ര സർക്കാറിന് കൈമാറി. ധനമന്ത്രി നിർമല സീ താരാമൻ ചെക്ക് ഏറ്റുവാങ്ങി.

ആഗസ്റ്റ് 26ന് നടന്ന വാർഷിക പൊതുയോഗത്തിൽ ലാഭവിഹിതം അംഗീകരിച്ചിരുന്നു. ധനകാര്യ സേവന വകുപ്പ് സെക്രട്ടറി എം. നാഗരാജു, ജോ യന്റ് സെക്രട്ടറി പർശന്ത് കുമാർ ഗോയൽ, കമ്പ നിയുടെ മുതിർന്ന ഉദ്യോഗസ്ഥർ എന്നിവരുടെ സാന്നിധ്യത്തിൽ എൽ.ഐ.സി സി.ഇ.ഒയും എം.ഡിയുമായ ആർ. ദൊരൈസ്വാമി ധനമന്ത്രി ക്ക് ലാഭവിഹിത ചെക്ക് സമർപ്പിച്ചു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )