
900 രൂപ നാണയം സ്വന്തമാക്കി നടക്കാവ് സ്വദേശി എം.കെ. ലത്തീഫ്
- 44 മില്ലിമീറ്റർ അളവുള്ള നാണയം ആദ്യമായാണ് പുറത്തിറക്കുന്നത്
കോഴിക്കോട്:കഴിഞ്ഞദിവസം റിസർവ് ബാങ്ക് പുറത്തിറക്കിയ 900 രൂപയുടെ പുതിയ നാണയം ആദ്യഘട്ടത്തിൽതന്നെ സ്വന്തമാക്കി എം.കെ. ലത്തീഫ്. കോഴിക്കോട് നടക്കാവ് സ്വദേശിയാണ് എം.കെ. ലത്തീഫ്. 900 രൂപയുടെ നാണയം 40 ഗ്രാം വെള്ളിയിലാണ് നിർമിച്ചിരിക്കുന്നത്. 44 മില്ലിമീറ്റർ അളവുള്ള നാണയം ആദ്യമായാണ് പുറത്തിറക്കുന്നത്. ഭഗവാൻ പാർശ്വനാഥ് ജനിച്ചതിന്റെ ഓർമക്കായാണ് 900 രൂപയുടെ നാണയം പുറത്തിറക്കിയത്. 900 രൂപ നാണയം പുറത്തിറക്കുന്നത് ആദ്യമായാണ്.ഈ നാണയത്തിന്റെ പ്രകാശനം കേന്ദ്ര സർക്കാർ നിർവഹിച്ചത് കഴിഞ്ഞ ആഴ്ചയാണ്.

മോദി സർക്കാർ കാലത്ത് പുറത്തിറക്കിയ എല്ലാ കറൻസികളും ആദ്യംതന്നെ സ്വന്തമാക്കി വാർത്തകളിൽ ഇടം നേടിയ ആളാണ് ലത്തീഫ്. മുൻകൂട്ടി റിസർവ് ബാങ്കിൽ ബുക്ക് ചെയ്ത് അഞ്ചോ ആറോ മാസങ്ങൾക്കു ശേഷം മാത്രമാണ് ഇത്തരം നാണയങ്ങൾ ആളുകളുടെ കൈകളിൽ എത്തുക. ആദ്യംതന്നെ ലഭിക്കുക എന്ന ലക്ഷ്യത്തോടെ റിസർവ് ബാങ്കിൻ്റെ മുംബൈ ബ്രാഞ്ചിലേക്ക് നേരിട്ട് പോയാണ് ലത്തീഫ് നാണയം ശേഖരിച്ചത്.നാണയത്തിന് അടുത്ത ആഴ്‌ച മുതൽ ഓൺലൈൻ ബുക്കിങ് തുടങ്ങും. ഇത്തരം നാണയങ്ങൾ വിനിമയത്തിൽ കൊടുക്കാതിരിക്കാൻ ഏകദേശം 7000 രൂപയ്ക്ക് മുകളിലാണ് ഇതിന്റെ വില റിസർവ് ബാങ്ക് നിശ്ചയിച്ചത്.