വാണിമേലിൽ മഞ്ഞപ്പിത്തം പടരുന്നു

വാണിമേലിൽ മഞ്ഞപ്പിത്തം പടരുന്നു

  • സ്കൂൾ പരിസരങ്ങളിലും മറ്റും ഉപ്പിലിട്ട ഭക്ഷ്യവസ്തുക്കളുടെ വിൽപന തടഞ്ഞു

വാണിമേൽ: പഞ്ചായത്തിലെ 1, 5, 16 വാർഡുകളിലെ 8 പേർക്കു മഞ്ഞപ്പിത്തം റിപ്പോർട്ട് ചെയ്തു. ആരോഗ്യവകുപ്പ് പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കിയിട്ടുണ്ട് . കുടുംബാരോഗ്യ കേന്ദ്രം പ്രത്യേക പരിശോധനയും ബോധവൽക്കരണവും നടത്തി. പരപ്പുപാറ, ഭൂമിവാതുക്കൽ, ക്രസന്റ് സ്‌കൂൾ പരിസരം എന്നിവിടങ്ങളിൽ ഹോട്ടലുകൾ, കൂൾബാറുകൾ, പാചകപ്പുര എന്നിവിടങ്ങളിൽ പരിശോധന നടത്തുകയും ചെയ്തു. കൂടാതെ പഴകിയ ഭക്ഷ്യവസ്തുക്കൾ നശിപ്പിച്ചു.

സ്കൂൾ പരിസരങ്ങളിലും മറ്റും ഉപ്പിലിട്ട ഭക്ഷ്യവസ്തുക്കളുടെ വിൽപന തടഞ്ഞു. പരിശോധനയ്ക്കും സ്കൂൾതല ബോധവൽക്കരണത്തിനും ഹെൽത്ത് ഇൻസ്പെക്ടർ കെ. ജയരാജ്, ജൂനിയർ ഹെൽത്ത് ഇൻസ്പെക്‌ടർമാരായ പി. വിജയരാഘവൻ, സി. പി. സതീഷ്, കെ. എം. ചിഞ്ചു, ദിവ്യ വർഗീസ് എന്നിവർ നേതൃത്വം നൽകി.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )