കാണാതായ നാല്                       വിദ്യാർത്ഥികളെ കണ്ടെത്തി

കാണാതായ നാല് വിദ്യാർത്ഥികളെ കണ്ടെത്തി

  • പയ്യോളി അങ്ങാടി ചെരിച്ചിൽ പള്ളിയിൽ നിന്നും ഇന്നലെ വൈകീട്ട് കാണാതായ 4 വിദ്യാർഥികളെയാണ് കണ്ടെത്തിയത്

പയ്യോളി:പയ്യോളി അങ്ങാടി ചെരിച്ചിൽ പള്ളിയിൽ നിന്നും കാണാതായ നാല് വിദ്യാർത്ഥികളെ കണ്ടെത്തി. ഇന്ന് രാവിലെ ആലുവയിൽ നിന്നും പോലീസ് കണ്ടെത്തുകയായിരുന്നു.ആലുവയിലെ ഒരു കടവരാന്തയിൽ കിടക്കുകയായിരുന്നു നാല് വിദ്യാർത്ഥികളും. ഉസ്‌താദിൻ്റെ പരാതിയെ തുടർന്ന് പയ്യോളി പോലീസ് ഇന്നലെ രാത്രി മുതൽ അന്വേഷണം ആരംഭിച്ചിരുന്നു.

ഇന്നലെ വൈകീട്ടാണ് ചെരിച്ചിൽ പള്ളിയിൽ താമസിച്ച് ഖുറാൻ പഠനവും സ്കൂൾ പഠനവും നടത്തിവരുന്ന നാല് വിദ്യാർത്ഥികളെ കാണാതായത്. വിദ്യാർത്ഥികളെ പയ്യോളി പോലീസ് സ്റ്റേഷനിൽ ഹാജരാക്കിയ ശേഷം ബന്ധുക്കളോടൊപ്പം അയക്കും

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus (0 )