
ഔദ്യോഗിക ബഹുമതികളോടെ രത്തന്‍ ടാറ്റയ്ക്ക് അന്ത്യയാത്ര
- മഹാരാഷ്ട്രയിൽ ഒരു ദിവസത്തെ ദുഃഖാചരണവും സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചിരുന്നു
മുംബൈ: രത്തൻ ടാറ്റയ്ക്ക് യാത്രമൊഴി നൽകി രാജ്യം. കോർപ്പറേറ്റ് തലവൻമാരും രാഷ്ട്രീയ നേതൃത്വവും ചലച്ചിത്ര- കായിക മേഖലകളിലെ താരങ്ങളും സാധാരണക്കാരുമടക്കം ആയിരങ്ങൾ ആദരാഞ്ജലി അർപ്പിച്ച ശേഷം മുംബൈയിലെ വോർളി ശ്മശാനത്തിൽ അദ്ദേഹത്തിന്റെ മൃതദേഹം സംസ്ക്കാരിച്ചു. ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്കാരം. രത്തൻ ടാറ്റയോടുള്ള ആദരവിന്റെ ഭാഗമായി മഹാരാഷ്ട്രയിൽ ഒരു ദിവസത്തെ ദുഃഖാചരണവും സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചിരുന്നു.
86-കാരനായ രത്തൻ ടാറ്റ മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിൽ ബുധനാഴ്ച രാത്രി പതിനൊന്നേമുക്കാലോടെ അന്തരിച്ചത്. ബിസിനസിലും ജീവകാരുണ്യത്തിലും മായാത്ത മുദ്രപതിപ്പിച്ച അദ്ദേഹത്തിന് വികാരനിർഭരമായ അന്ത്യയാത്രയാണ് രാജ്യം നൽകിയത്.
CATEGORIES News
