എയർ ഇന്ത്യ സാങ്കേതിക തകരാർ; ഏവിയേഷൻ ഡയറക്ടറേറ്റ് അന്വേഷണം പ്രഖ്യാപിച്ചു

എയർ ഇന്ത്യ സാങ്കേതിക തകരാർ; ഏവിയേഷൻ ഡയറക്ടറേറ്റ് അന്വേഷണം പ്രഖ്യാപിച്ചു

  • ഹൈഡ്രോളിക് ഫൈലിയർ ആണ് സംഭവിച്ചതെന്നാണ് പ്രാഥമിക നിഗമനം

തിരുവനന്തപുരം: തിരുച്ചിറപ്പള്ളിയിൽ വിമാന ലാൻഡിങ്ങിനിടെ ഉണ്ടായ സാങ്കേതിക തകരാർ സംബന്ധിച്ച് സിവിൽ ഏവിയേഷൻ ഡയറക്ടറേറ്റ് ആഭ്യന്തര അന്വേഷണം പ്രഖ്യാപിച്ചു. ഹൈഡ്രോളിക് ഫൈലിയർ ആണ് സംഭവിച്ചതെന്നാണ് പ്രാഥമിക നിഗമനം.

സാങ്കേതിക തകരാറിനെ തുടർന്ന് രണ്ടര മണിക്കൂറോളമാണ് എയർ ഇന്ത്യ ഏക്സ്പ്രസ് ട്രിച്ചി- ഷാർജ വിമാനം ആകാശത്ത് വട്ടമിട്ട് പറന്നത്. തിരുവനന്തപുരത്ത് നിന്ന് എത്തിച്ച വിമാനത്തിലാണ് ഇവരെ പിന്നീട് ഷാർജയിലേക്ക് കൊണ്ടുപോയത്. സംഭവത്തിൽ വ്യോമയാന മന്ത്രാലയവും സിവിൽ എവിയേഷൻ മേധാവിയും റിപ്പോർട്ട് തേടിയിട്ടുണ്ട്.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus (0 )