
സീനിയർ സിറ്റിസൺസ് ഫോറം കരിമ്പാപൊയിൽ യൂണിറ്റ് വാർഷികവും ആദരിക്കൽ ചടങ്ങും
മുതിർന്ന അംഗം ശങ്കരൻ ഗുരുക്കൾ പതാക ഉയർത്തി
നടുവണ്ണൂർ :സീനിയർ സിറ്റിസൺസ് ഫോറം കരിമ്പാപൊയിൽ യൂണിറ്റ് വാർഷികവും ആദരിക്കൽ ചടങ്ങും നടുവണ്ണൂർ സൗത്ത് എം എൽ പി സ്കൂൾ ഹാളിൽ നടന്നു.
മുതിർന്ന അംഗം ശങ്കരൻ ഗുരുക്കൾ പതാക ഉയർത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഷൈജ മുരളി ഉദ്ഘാടനം ചെയ്തു .ജില്ലാ സെക്രട്ടറി കെ .എം ശ്രീധരൻ മുഖ്യാതിഥിയായി. കുഞ്ഞികേളപ്പൻ താഴത്തെ കട അധ്യക്ഷത വഹിച്ചു പി.സി ദാമോദരൻ മാസ്റ്റർ അനുശോചന പ്രമേയം അവതരിപ്പിച്ചു.

മുതിർന്ന അംഗം ശങ്കരൻ ഗുരുക്കൾ പതാക ഉയർത്തിഎഴുത്തുകാരനും മോട്ടിവേറ്ററുമായ ഇബ്രാഹിം തിക്കോടി മുഖ്യപ്രഭാഷണം നടത്തി. വാർഡ് മെമ്പർ കെ .കെ സൗദ ,ബിന്ദു കുട്ടിക്കണ്ടി , ദേശീയ അധ്യാപക അവാർഡ് ജേതാവ് അച്ചു മാസ്റ്റർ ലാൽസ്,മേഖലാ സെക്രട്ടറി ശ്രീധരൻ കുന്നത്ത്, യൂണിറ്റ് സെക്രട്ടറി രാമചന്ദ്രൻ സി. കെ എടക്കോട്ട് ,മലോൽ നാരായണൻ നായർ, ഗി രിജാ ഭായ്,സി.അഹമ്മദ് കുട്ടി മാസ്റ്റർ, നെരോത്ത് അഹമ്മദ് ,അവറാൻ കുട്ടി,കെ കുഞ്ഞിരായൻ എടക്കോട്ട്, കുഞ്ഞായിൻ കുട്ടി മാസ്റ്റർ ,ലക്ഷ്മി പൂക്കുറ്റി, ദാമോദരൻ മാസ്റ്റർ പുതുക്കുടി ,അശോകൻ നെരോത്ത് ,ഇബ്രാഹിം, നമ്പ്യാട്ടിൽ എന്നിവർ സംസാരിച്ചു. എഴുത്തിൻറെ സുവർണ്ണ ജൂബിലി വർഷത്തിൽ എത്തിനിൽക്കുന്ന ഇബ്രാഹിം തിക്കോടി യെ അച്ചുമാസ്റ്റർ ലാൽസ് മൊമെന്റോ നൽകി ആദരിച്ചു.
