
സൗദി – ഇൻഷുറൻസ് സെയിൽസ് മേഖലയിൽ തദ്ദേശവൽക്കരണം
- രാജ്യത്തിന്റെ വിഷൻ 2030-നെ മുന്നോട്ട് നയിക്കുന്ന പ്രധാന ഘടകങ്ങളിലൊന്നായ സൗദി ദേശസാൽക്കരണ പദ്ധതിയുടെ ഈ നീക്കം . വരും വർഷങ്ങളിൽ മെച്ചപ്പെട്ട വിദ്യാഭ്യാസവും തൊഴിലവസരങ്ങളും വാഗ്ദാനം ചെയ്ത് സൗദി പൗരന്മാരെ ശാക്തീകരിക്കുക എന്നതാണ് ആശയം.
സൗദി ഇൻഷുറൻസ് അഥോറിറ്റിയുടെ പുതിയ തീരുമാനം പ്രവാസികൾക്ക് ആശങ്കയാവുന്നു. ഇൻഷുറൻസ് മേഖലയിലുള്ള സെയിൽസ് ജോലികൾ പ്രാദേശികവൽക്കരിക്കുന്നതിനുള്ള പാതയിലാണ് സൗദി അറേബ്യ എന്ന് അറബ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.
2024 ഏപ്രിൽ 15 മുതൽ ഇൻഷുറൻസ് മേഖലയിൽ തദ്ദേശീയരെ പിന്തുണയ്ക്കുന്നതിനും ശാക്തീകരിക്കുന്നതിനുമുള്ള ശ്രമങ്ങൾക്കിടയിലാണ് ഈ തീരുമാനമെന്ന് സൗദി പ്രസ് ഏജൻസിയും റിപ്പോർട്ട് ചെയ്തു.
രാജ്യത്തിന്റെ വിഷൻ 2030-നെ മുന്നോട്ട് നയിക്കുന്ന പ്രധാന ഘടകങ്ങളിലൊന്നായ സൗദി ദേശസാൽക്കരണ പദ്ധതിയുടെ ഈ നീക്കം . വരും വർഷങ്ങളിൽ മെച്ചപ്പെട്ട വിദ്യാഭ്യാസവും തൊഴിലവസരങ്ങളും വാഗ്ദാനം ചെയ്ത് സൗദി പൗരന്മാരെ ശാക്തീകരിക്കുക എന്നതാണ് ആശയം.മേഖലയിലെ ഇൻഷുറൻസ് ബിസിനസ്സ് നിയന്ത്രിക്കാനും ഇതോടെ സൗദിയ്ക്ക് കഴിയും.
പുതിയ തീരുമാനമനുസരിച്ച്, നോൺ സെയിൽസ് മേഖലയിലെ ഇൻഷുറൻസ് തൊഴിലാളികൾക്ക് വിൽപ്പനയുമായി ബന്ധപ്പെട്ട കമ്മീഷനുകൾ സ്വീകരിക്കാൻ അർഹതയില്ല. മാത്രമല്ല, സ്വദേശിവൽക്കരണ തീരുമാനം നടപ്പാക്കുന്നത്തിന് നിശ്ചയിച്ച തീയതി മുതൽ സൗദിവൽക്കരണ ലക്ഷ്യം കൈവരിക്കുന്നത് വരെ അഥോറിറ്റി നിരീക്ഷിക്കും. ഇത് ഇൻഷുറൻസ് അതോറിറ്റിയുടെ മേൽനോട്ട ചട്ടക്കൂടിനുള്ളിൽ വരുന്നതാണ് . വ്യവസായത്തെ മാത്രമല്ല, രാജ്യത്തുടനീളമുള്ള സൗദിവൽക്കരണത്തെ വേഗത്തിലാക്കുക, വിൽപ്പന മേഖലയുടെ പ്രാദേശികവൽക്കരണം വർദ്ധിപ്പിക്കുക എന്നതൊക്കെയാണ് പുതിയ നീക്കത്തിൻ്റെ ലക്ഷ്യം.