‘സ്ഥാനാർത്ഥിയാകാൻ ഞാൻ യോഗ്യൻ’-കെ.സുരേന്ദ്രൻ

‘സ്ഥാനാർത്ഥിയാകാൻ ഞാൻ യോഗ്യൻ’-കെ.സുരേന്ദ്രൻ

  • സഭയിൽ ബിജെപി പ്രതിനിധി ഉറപ്പെന്നും സുരേന്ദ്രൻ

തിരുവനന്തപുരം:സഭയിൽ ബിജെപി പ്രതിനിധി ഉറപ്പെന്നും ഉപതിരഞ്ഞെടുപ്പ് സ്ഥാനാർത്ഥികളെ സംബന്ധിച്ച് മാധ്യമങ്ങളിൽ വരുന്ന വാർത്തകൾക്ക് അൽപായുസ്സ് മാത്രമെ ഉള്ളൂവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. അടിസ്ഥാന രഹിതമായ വാർത്തകളാണ് വരുന്നത് എന്നും ബിജെപി സ്ഥാനാർത്ഥികളെ കേന്ദ്ര നേതൃത്വം ആണ് തീരുമാനിക്കുന്നതന്നും സുരേന്ദ്രൻ ചൂണ്ടിക്കാട്ടി.

അതെ സമയം ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കാൻ താനും യോഗ്യനാണെന്നും അദ്ദേഹം വ്യക്തമാക്കി. സംസ്ഥാന പ്രസിഡന്റ് ആയിരിക്കുമോയെന്ന സ്ഥാനാർത്ഥിയെന്ന ചോദ്യത്തിനായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. സ്ഥാനാർത്ഥി നിർണയത്തെ ചൊല്ലി ഒരു തർക്കവും ബി ജെ പിയിൽ നിലനിൽക്കുന്നില്ല എന്നും ജയിക്കാൻ കഴിയുന്ന ഒരാളുടെ പേര് ഉയർന്ന് വരുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഈ ഉപതിരഞ്ഞെടുപ്പ് കേരള രാഷ്ട്രീയത്തിലെ ഗതിമാറ്റം നിർണയിക്കുന്നതായിരിക്കും എന്നും സുരേന്ദ്രൻ പറഞ്ഞു. ഐഎൻഡി മുന്നണി (ഇന്ത്യാ സഖ്യം) മുന്നണിക്കെതിരായി ജനങ്ങളുടെ, പ്രതിപക്ഷത്തിന്റെ പ്രതിനിധി നിയമസഭയിൽ പ്രവേശിക്കുന്ന തിരഞ്ഞെടുപ്പായിരിക്കും ഇത്. ജനങ്ങളുടെ ശരിയായ ശബ്‌ദം കേരള നിയമസഭയിൽ പ്രതിധ്വനിപ്പിക്കാൻ സഹായകമാകുന്ന വിധിയാണ് ഈ ഉപതിരഞ്ഞെടുപ്പിൽ വരാൻ പോകുന്നത്’, അദ്ദേഹം പറഞ്ഞു. കൂടാതെ എൽഡിഎഫും യുഡിഎഫും തമ്മിൽ ഡീലാണെന്നും അദ്ദേഹം ആരോപിച്ചു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )