
ബെംഗളൂരു ഹോസ്റ്റൽ മുറിയിൽ നഴ്സിങ് വിദ്യാർഥിനി മരിച്ച നിലയിൽ
- ഇടുക്കി കീരിത്തോട് കിഴക്കേപ്പോത്തിക്കൽ അനഘ ഹരിയെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്
ബെംഗളൂരു:നഴ്സിങ് വിദ്യാർഥിനി ബെംഗളൂരു ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ . ഇടുക്കി കീരിത്തോട് കിഴക്കേപ്പോത്തിക്കൽ അനഘ ഹരിയെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

ബെംഗളൂരുവിലെ സ്വകാര്യ നഴ്സിങ് കോളേജിൽ ബിഎസ്സി നഴ്സിങ്ങിന് പഠിക്കുകയായിരുന്നു അനഘ. കോളേജ് ഹോസ്റ്റലിൽ വെള്ളിയാഴ്ച്ച ഉച്ചകഴിഞ്ഞ് രണ്ടിന് ശേഷം തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയെന്നാണ് ബന്ധുക്കൾക്ക് ലഭിച്ച വിവരം. ബന്ധുക്കൾ ബെംഗളൂരുവിലേക്ക് തിരിച്ചു. അമ്മ:രാധ.സഹോദരങ്ങൾ: അനന്തു, അതുൽ . മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.
CATEGORIES News