വില്പനക്ക് എത്തിയ കഞ്ചാവുമായി പിടിയിൽ

വില്പനക്ക് എത്തിയ കഞ്ചാവുമായി പിടിയിൽ

  • കക്കോടി സ്വദേശി ചെറുകുളം കള്ളികാടത്തിൽ പി.എം. ജംഷീറിനെയാണ് അറസ്റ്റ് ചെയ്തത്

കോഴിക്കോട്: ടൗൺ കേന്ദ്രീകരിച്ച് ലഹരി വിൽപന നടത്തുന്നയാൾ പിടിയിൽ. കക്കോടി സ്വദേശി ചെറുകുളം കള്ളികാടത്തിൽ പി. എം. ജംഷീറിനെയാണ് (39) കഞ്ചാവ് സഹിതം അറസ്റ്റ് ചെയ്തത്.

സിറ്റി നാർക്കോട്ടിക്ക് സെൽ അസി. കമീഷണർ കെ.എ. ബോസിൻ്റെ നേതൃത്വത്തിലുള്ള ഡൻസാ ഫും കസബ എസ്.ഐ ജഗ് മോഹൻ ദത്തന്റെ നേതൃത്വത്തിലുള്ള കസബ പൊലീസും ചേർന്നാ ണ് 55 ഗ്രാം കഞ്ചാവുമായി പാളയം സ്റ്റാൻഡിൽ നിന്ന് ഇയാളെ പിടികൂടിയത്. വിദ്യാർഥികളെയും യുവാക്കളെയും ലക്ഷ്യമിട്ട് കഞ്ചാവ് ചെറിയ പൊതികളിലാക്കി 300, 500 രൂപ നിരക്കിലാണ് വിൽപ നടത്തുന്നത്. കഞ്ചാവ് വിൽപന നടത്തിയ 4,680 രൂപയും ഇയാളിൽനിന്ന് പൊലീസ് കണ്ടെടുത്തു. ഡൻസാഫ് എസ്.ഐ മനോജ് എടയേടത്ത്, അനീഷ് മുസേൻവീട്, സുനോജ് കാരയിൽ, കസബ സ്റ്റേഷനിലെ സുനിൽകുമാർ, ജിതേന്ദ്രൻ, സക്കറിയ എന്നിവരാണ് അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നത്.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus (0 )