
വീട്ടുമുറ്റത്ത് നിർത്തിയിട്ട ബൈക്ക് കത്തിച്ച നിലയിൽ
- കോഴിക്കോട് പെരുവയൽ ഖാദി ബോർഡിന് സമീപം പുതുക്കിടി മീത്തൽ സന്തോഷിന്റെ ബൈക്കാണ് അജ്ഞാത സംഘം കത്തിച്ചുകളഞ്ഞത്
കോഴിക്കോട്: വീട്ടുമുറ്റത്ത് നിർത്തിയിട്ട ബൈക്ക് കത്തിച്ച് മൂന്നംഗ സംഘം കടന്നുകളഞ്ഞതായി പരാതി. കോഴിക്കോട് പെരുവയൽ ഖാദി ബോർഡിന് സമീപം പുതുക്കിടി മീത്തൽ സന്തോഷിന്റെ ബൈക്കാണ് അജ്ഞാത സംഘം കത്തിച്ചുകളഞ്ഞത്. ഇന്ന് പുലർച്ചെ ഒന്നരയോടെയാണ് സംഭവം. സന്തോഷിന്റെ അമ്മയാണ് ആദ്യം ബൈക്ക് കത്തുന്നത് കണ്ടത്.

കനത്ത ചൂടും വെളിച്ചവും അനുഭവപ്പെട്ടതിനെ തുടർന്ന് നോക്കിയപ്പോൾ ബൈക്ക് കത്തുന്നതാണ് കണ്ടതെന്ന് അവർ പറഞ്ഞു. മൂന്ന് പേർ ഓടി രക്ഷപ്പെടുന്നത് കണ്ടതായും സന്തോഷിന്റെ അമ്മ പറഞ്ഞു.
കൂടുതൽ പരിശോധനയിൽ വൈദ്യുതി ഫ്യൂസ് കാരിയർ ഊരി മാറ്റിയതായി കണ്ടെത്തി. കുടുംബം പരാതി നൽകിയതിനെ തുടർന്ന് കുന്നമംഗലം പൊലീസ് സ്ഥലത്ത് പരിശോധന നടത്തി. കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പോലീസ് പറഞ്ഞു.
CATEGORIES News